കുംബ്ലേ രണ്ടും കല്‍പ്പിച്ചാണ്; 'ചുട്കി ഫ്‌ളിപ്പറില്‍' കൈവെച്ച് രവി ബിഷ്‌നോയ്‌

പഞ്ചാബ് പരിശീലകനായ അനില്‍ കുംബ്ലേക്ക് കീഴില്‍ സ്പിന്നില്‍ കൂടുതല്‍ ഉയരങ്ങള്‍ തൊടുകയാണ് ഇന്ത്യയുടെ യുവ ലെഗ് സ്പിന്നര്‍
കുംബ്ലേ രണ്ടും കല്‍പ്പിച്ചാണ്; 'ചുട്കി ഫ്‌ളിപ്പറില്‍' കൈവെച്ച് രവി ബിഷ്‌നോയ്‌

ദുബായ്: ഇന്ത്യയുടെ ഭാവി സ്പിന്നര്‍ എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ രവി ബിഷ്‌നോയ്. അണ്ടര്‍ 19 ലോകകപ്പില്‍ ഉള്‍പ്പെടെ പുറത്തെടുത്ത മികവാണ് കാരണം. ഇപ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറിന് കീഴിലാണ് ബിഷ്‌നോയിയുടെ കളി. 

പഞ്ചാബ് പരിശീലകനായ അനില്‍ കുംബ്ലേക്ക് കീഴില്‍ സ്പിന്നില്‍ കൂടുതല്‍ ഉയരങ്ങള്‍ തൊടുകയാണ് ഇന്ത്യയുടെ യുവ ലെഗ് സ്പിന്നര്‍. കുംബ്ലേ മികവ് കാണിച്ചിരുന്ന ചുട്കി ഫ്‌ളിപ്പറാണ് നെറ്റ്‌സില്‍ ബിഷ്‌നോയ് കൂടുതലായും പരിശീലിക്കുന്നത്. ഡെലിവറിയുടെ സമയത്ത് ബൗളറുടെ കൈകളില്‍ നിന്ന് വരുന്ന ക്ലിക് സൗണ്ടിനെ തുടര്‍ന്നാണ് ഇതിന് ചുട്കി എന്ന് പേര്. 

കുംബ്ലേയെ പോലെ ബിഷ്‌നോയിയും ഫാസ്റ്റ് ബൗളറായാണ് കരിയര്‍ തുടങ്ങിയത്. കുംബ്ലേയെ പോലെ അസാധാരണ ശൈലിയിലാണ് ബിഷ്‌നോയിയുടേയും ലെഗ് സ്പിന്‍. എന്നാല്‍ ഡെലിവറി ആക്ഷനില്‍ ചെറിയ മാറ്റമുണ്ട്. ഐപിഎല്ലില്‍ ഇതുവരെ ആറ് കളിയില്‍ നിന്ന് ഏഴ് വിക്കറ്റ് ആണ് ബിഷ്‌നോയ് വീഴ്ത്തിയത്. 

സണ്‍റൈസേഴ്‌സിന് എതിരെ ഡേവിഡ് വാര്‍ണറേയും, ബെയര്‍സ്‌റ്റോയേയും ഒരു ഓവറില്‍ പുറത്താക്കി ബിഷ്‌നോയ് തന്റെ മികവ് വ്യക്തമാക്കി. ആദ്യ ഓവറില്‍ ബെയര്‍സ്‌റ്റോ തനിക്കെതിരെ 18 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെയായിരുന്നു ബിഷ്‌നോയിയുടെ തിരിച്ചു വരവ്. ബിഷ്‌നോയിയുടെ അപ്രതീക്ഷിത പേസ് ആണ് ഇവിടെ രണ്ട് പേരുടേയും വിക്കറ്റ് വീഴ്ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com