ചെല്‍സിയേയും ആഴ്‌സണലിനേയും മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; 84.9 മില്യണിന്റെ റെക്കോര്‍ഡ്

കളിക്കളത്തില്‍ തിരിച്ചടി നേരിടുമ്പോഴും ഒപ്പം നിന്ന ആരാധകര്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ നേട്ടം കൊയ്തിരിക്കുകയാണ് ആര്‍സിബി ഇപ്പോള്‍
ചെല്‍സിയേയും ആഴ്‌സണലിനേയും മറികടന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍; 84.9 മില്യണിന്റെ റെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും ആരാധക പിന്തുണയുടെ കാര്യത്തില്‍ മുന്‍പിലുണ്ട് കോഹ് ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കളിക്കളത്തില്‍ തിരിച്ചടി നേരിടുമ്പോഴും ഒപ്പം നിന്ന ആരാധകര്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ നേട്ടം കൊയ്തിരിക്കുകയാണ് ആര്‍സിബി ഇപ്പോള്‍. 

2020 സെപ്തംബറില്‍ 84.9 മില്യണ്‍ പ്രതികരണങ്ങളാണ് ലവ് ആയും കമന്റായുമെല്ലാം ആര്‍സിബിക്ക് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. മറ്റൊരു ഐപിഎല്‍ ടീമിനും, ഏഷ്യയിലെ മറ്റൊരു സ്‌പോര്‍ട്‌സ് ടീമിനും സ്വന്തമാക്കാനാവാത്ത നേട്ടമാണ് ഇത്. ആഴ്‌സണല്‍, ചെല്‍സി, റയല്‍ മാഡ്രിഡ് എന്നീ ടീമുകളേയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പിന്നിലാക്കി. 

188 മില്യണ്‍ ഇംപ്രഷനുകളോടെ ബാഴ്‌സയാണ് ഇവിടെ ഒന്നാമത്. 94,0 മില്യണ്‍ ഇംപ്രഷനുകളുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും, 86,6 മില്യണ്‍ ഇംപ്രഷനുകളുമായി ലിവര്‍പൂള്‍ മൂന്നാമതും. നാലാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വരുന്നത്, 84,6 മില്യണ്‍ ഇംപ്രഷനുകളുമായി. 79,9 മില്യണ്‍ ഇംപ്രഷനുകളുമായി ചെല്‍സി അഞ്ചാമതും. 

യുട്യൂബില്‍ 1 മില്യനില്‍ അധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഏക ഐപിഎല്‍ ടീമും ബാംഗ്ലൂര്‍ ആണ്. പോസ്റ്റ് മാച്ച് വിശകലനങ്ങള്‍ ഉള്‍പ്പെടെയുള്ള വീഡിയോകളുമായി ആര്‍സിബി ഇവിടെ എത്താറുണ്ട്. 12th man എന്ന ഡിജിറ്റല്‍ ചാനലും ആര്‍സിബിക്കുണ്ട്. കളിയിലേക്ക് വരുമ്പോള്‍ ഐപിഎല്ലില്‍ 5 കളിയില്‍ നിന്ന് 3 ജയവും രണ്ട് തോല്‍വിയുമായി നില്‍ക്കുകയാണ് ആര്‍സിബി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com