ധോനിയുടെ പിന്‍ഗാമി പന്തോ സഞ്ജുവോ? ലാറയുടെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍; പിന്തുണയെല്ലാം മലയാളി താരത്തിന് 

കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകള്‍ ഉയരുമ്പോള്‍ ധോനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുകയാണ് കെവിന്‍ പീറ്റേഴ്‌സന്‍
ധോനിയുടെ പിന്‍ഗാമി പന്തോ സഞ്ജുവോ? ലാറയുടെ അഭിപ്രായം തള്ളി പീറ്റേഴ്‌സന്‍; പിന്തുണയെല്ലാം മലയാളി താരത്തിന് 

മുംബൈ: ഇന്ത്യയുടെ അടുത്ത രാജ്യാന്തര ക്രിക്കറ്റ് മത്സരം രണ്ട് മാസം അകലെയാണ്. എന്നാല്‍, ധോനി വിരമിച്ച സാഹചര്യത്തില്‍ ആര് വിക്കറ്റ് കീപ്പറാവണം എന്ന ചോദ്യം സജീവമാണ്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരുടെ പേരുകള്‍ ഉയരുമ്പോള്‍ ധോനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുകയാണ് ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്‌സന്‍. 

ഇതിഹാസ താരം റിഷഭ് പന്തിനൊപ്പമാണ് നിന്നത് എങ്കില്‍ കെവിന്‍ പീറ്റേഴ്‌സന്‍ ഇന്ത്യന്‍ ടീമിലേക്കായി പിന്തുണക്കുന്നത് സഞ്ജുവിനെയാണ്. പന്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സഞ്ജുവിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍. സമര്‍പ്പണം, നിശ്ചയദാര്‍ഡ്യം എന്നിവയിലൂടെ ഈ ഐപിഎല്‍ സീസണില്‍ സഞ്ജു മാറി വന്ന വിധം എന്നെ ആകര്‍ശിച്ചു, പീറ്റേഴ്‌സന്‍ പറയുന്നു. 

പന്തിന് മുകളില്‍ സഞ്ജുവിനെ നിര്‍ത്തുന്ന ഘടകവും അതാണ്. ഡയറ്റ് നോക്കി, ഫിറ്റ്‌നസിന് പൂര്‍ണമായും പ്രാധാന്യം നല്‍കിയാണ് സഞ്ജു വരുന്നത്. അത് സഞ്ജുവിന്റെ സമര്‍പ്പണത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കാനായി എന്തും ചെയ്യാന്‍ തയ്യാറാണെന്നാണ് സഞ്ജു പറയുന്നത്. വീണ്ടും വീണ്ടും റണ്‍സ് കണ്ടെത്തുന്നു. ചില സമയത്ത് പരാജയപ്പെടുന്നു. എന്നാല്‍ ആ സമര്‍പ്പണമാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്നതിനായി വേണ്ടത്. 

നിരാശപ്പെടുത്തുന്ന വ്യക്തിയാണ് റിഷഭ് പന്ത്. കാരണം പന്തില്‍ നിന്ന് ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുവരെ ബാറ്റിങ്ങില്‍ പന്ത് മികവ് കാണിക്കുന്നത് തുടരെ കാണാന്‍ എനിക്കായിട്ടില്ല. ഇന്ത്യന്‍ ടാഗ് ലഭിക്കാനും, രാജ്യാന്തര തലത്തില്‍ കളിക്കാനും നിങ്ങള്‍ക്ക് സ്ഥിരത ഉണ്ടാവണം. നിങ്ങള്‍ കൂടുതല്‍ മികവിലേക്ക് എത്തിക്കൊണ്ടിരിക്കണം. എന്നാല്‍ പന്തിന്റെ കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് കണ്ട പന്ത് തന്നെയാണ് ഇപ്പോള്‍. അതിന് ഒരു വര്‍ഷം മുന്‍പും പന്ത് ഇങ്ങനെ തന്നെ. ഇതുവരെ കളിച്ചതില്‍ നിന്ന് മനസിലാവുന്നത് പന്തിന് സ്ഥിരത ഇല്ലെന്നാണ്, പീറ്റേഴ്‌സന്‍ പറഞ്ഞു. 

ഐപിഎല്ലിലേക്ക് വരുമ്പോള്‍ ഈ സീസണില്‍ 6 കളിയില്‍ നിന്ന് സഞ്ജുവും റിഷഭ് പന്തും നേടിയത് 176 റണ്‍സ് ആണ്. രാജസ്ഥാന്റെ ആദ്യ രണ്ട് കളികളില്‍ തിളങ്ങിയത് ഒഴിച്ചാല്‍ സഞ്ജുവിന് പിന്നെ രണ്ടക്കം കടക്കാനായിട്ടില്ല. പന്തിനാണെങ്കില്‍ ആറ് ഇന്നിങ്‌സില്‍ ഒരിക്കല്‍ പോലും 40ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താനുമായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com