ഗ്രൗണ്ടും കടന്ന് ഡിവില്ലിയേഴ്‌സിന്റെ കൂറ്റന്‍ സിക്‌സ്, വന്നടിച്ചത് ഓടിക്കൊണ്ടിരുന്ന കാറില്‍ 

16ാം ഓവറില്‍ നാഗര്‍കോട്ടിക്ക് എതിരെ രണ്ട് സിക്‌സ് ആണ് ഡിവില്ലിയേഴ്‌സില്‍ നിന്ന് വന്നത്
ഗ്രൗണ്ടും കടന്ന് ഡിവില്ലിയേഴ്‌സിന്റെ കൂറ്റന്‍ സിക്‌സ്, വന്നടിച്ചത് ഓടിക്കൊണ്ടിരുന്ന കാറില്‍ 

ഷാര്‍ജ: 33 പന്തില്‍ നിന്ന് 73 റണ്‍സോടെ ഡിവില്ലിയേഴ്‌സ് നിറഞ്ഞാടിയ കളിയില്‍ സൗത്ത് ആഫ്രിക്കന്‍ മുന്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്ന സിക്‌സുകളിലൊന്ന് വന്ന് വീണത് ഷാര്‍ജയിലെ റോഡില്‍. ഓടിക്കൊണ്ടിരുന്ന കാറിലാണ് ഡിവില്ലിയേഴ്‌സിന്റെ സിക്‌സ് വന്നടിച്ചത്. 

16ാം ഓവറില്‍ നാഗര്‍കോട്ടിക്ക് എതിരെ രണ്ട് സിക്‌സ് ആണ് ഡിവില്ലിയേഴ്‌സില്‍ നിന്ന് വന്നത്. അതില്‍ നാലാമത്തെ ഡെലിവറിയില്‍ ഡിവില്ലിയേഴ്‌സ് പറത്തിയ സിക്‌സ് ആണ് ഗ്രൗണ്ടും കടന്ന് പറന്നത്. നാഗര്‍കോട്ടിയില്‍ നിന്ന് വന്ന് ഷോര്‍ട്ട് ലെങ്ത് പന്ത് മിഡ് വിക്കറ്റിലൂടെ ഡിവില്ലിയേഴ്‌സ് പറത്തി. 

86 മീറ്ററാണ് ഡിവില്ലിയേഴ്‌സിന്റെ ആ സിക്‌സ് പറന്നത്. ഡിവില്ലിയേഴ്‌സിന്റെ സിക്‌സ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. 33 പന്തില്‍ നിന്ന് അഞ്ച് ഫോറും ആറ് സിക്‌സും പറത്തിയാണ് ഡിവില്ലിയേഴ്‌സ് ഇവിടെ 73 റണ്‍സ് നേടിയത്. ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന് ആര്‍സിബി ബൗളര്‍മാരും വേണ്ട പിന്തുണ നല്‍തിയതോടെ 82 റണ്‍സിന്റെ ജയമാണ് ആര്‍സിബി കൊല്‍ക്കത്തക്കെതിരെ പിടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com