ചെന്നൈ മനസുവെച്ചാല്‍ രഹാനെയും, രഹാനെ വിചാരിച്ചാല്‍ ചെന്നൈയും രക്ഷപെടും; കരകയറാന്‍ വഴി പറഞ്ഞ് ഭോഗ്‌ലെ

ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് രഹാനെയെ സ്വന്തമാക്കണം എന്നാണ് ചെന്നൈയോട് ഭോഗ്‌ലെ പറയുന്നത്
ചെന്നൈ മനസുവെച്ചാല്‍ രഹാനെയും, രഹാനെ വിചാരിച്ചാല്‍ ചെന്നൈയും രക്ഷപെടും; കരകയറാന്‍ വഴി പറഞ്ഞ് ഭോഗ്‌ലെ

മുംബൈ: കരകയറാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വഴി പറഞ്ഞ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഐപിഎല്ലിലെ മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ഉപയോഗപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് രഹാനെയെ സ്വന്തമാക്കണം എന്നാണ് ചെന്നൈയോട് ഭോഗ്‌ലെ പറയുന്നത്. 

ക്വാളിറ്റി ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനെ ചെന്നൈക്ക് അനിവാര്യമാണ്. രഹാനെക്കാണെങ്കില്‍ കളിക്കാന്‍ അവസരവും ലഭിക്കണം. ഇപ്പോള്‍ രഹാനെക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. അര്‍ധ രാത്രിയിലെ ചിന്തകള്‍ എന്ന ഹാഷ് ടാഗോടെയാണ് ഭോഗ്‌ലെയുടെ ട്വീറ്റ്. 

ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ഒരു മത്സരം മാത്രമാണ് രഹാനെ ഇതുവരെ കളിച്ചത്. സീസണില്‍ ഇതുവരെ രണ്ട് മത്സരം മാത്രം കളിച്ച കളിക്കാരെയാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൈമാറാന്‍ സാധിക്കുക. ഐപിഎല്ലില്‍ ഇപ്പോള്‍ ഓരോ ടീമും ഏഴ് മത്സരം കളിച്ച് കഴിഞ്ഞു. ഏഴ് മത്സരം കളിച്ച് കഴിയുമ്പോഴാണ് മിഡ് സീസണ്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ ആരംഭിക്കുന്നത്. 

നിലനില്‍ ഏഴ് കളിയില്‍ നിന്ന് രണ്ട് ജയവും 5 തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രഹാനെയുടെ അഭാവം ഡല്‍ഹി ക്യാപിറ്റല്‍സില്‍ വലിയ അലയൊലികള്‍ തീര്‍ത്തേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഡല്‍ഹി മാറി ചിന്തിക്കാന്‍ സാധ്യതയുണ്ട്. സീസണില്‍ ആദ്യമായി ഡല്‍ഹിയുടെ പ്ലേയിങ് ഇലവനില്‍ മുംബൈക്കെതിരെ ഇറങ്ങിയപ്പോള്‍ 15 റണ്‍സ് എടുത്ത് രഹാനെ പുറത്തായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com