ഓള്‍റൗണ്ട് മികവില്‍ ജയം പിടിച്ച് ചെന്നൈ, ഹൈദരാബാദിനെ തകര്‍ത്തത് 20 റണ്‍സിന് 

168 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാഹാദിന്റെ ഇന്നിങ്‌സ് 147ല്‍ അവസാനിച്ചു
ഓള്‍റൗണ്ട് മികവില്‍ ജയം പിടിച്ച് ചെന്നൈ, ഹൈദരാബാദിനെ തകര്‍ത്തത് 20 റണ്‍സിന് 

ദുബായ്: ജയത്തോടെ സീസണില്‍ ജീവന്‍ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. 168 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാഹാദിന്റെ ഇന്നിങ്‌സ് 147ല്‍ അവസാനിച്ചു.

18ാം ഓവറില്‍ വില്യംസണിനെ കര്‍ണ്‍ ശര്‍മ പുറത്താക്കിയതാണ് കളി ചെന്നൈയുടെ കൈകളില്‍ എത്തിച്ചത്. 39 പന്തില്‍ നിന്ന് 57 റണ്‍സ് നേടി വില്യംസണ്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഏഴ് ബൗളര്‍മാരെ കളത്തിലിറക്കി ധോനി നിര്‍ണായക മത്സരത്തില്‍ ടീമിനെ ജയിച്ചു കയറ്റി. ചെന്നൈ നിരയില്‍ രണ്ട് ബൗളര്‍മാര്‍ മാത്രമാണ് നാല് ഓവര്‍ ക്വാട്ട മുഴുവിപ്പിച്ചത്. കര്‍ണ്‍ ശര്‍മയും ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷര്‍ദുള്‍, രവീന്ദ്ര ജഡേജ, സാം കറാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും. 

ജയത്തോടെ എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും 5 തോല്‍വിയുമായി ചെന്നൈ ആറാം സ്ഥാനത്താണ്. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ നേരിയ മുന്‍തൂക്കം ഹൈദരാബാദിനുണ്ട്. 

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയെ മധ്യനിരയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണിങ്ങില്‍ സാം കറാനെ ഇറക്കി പരീക്ഷിച്ച ചെന്നൈ വാട്‌സനെ മൂന്നാം സ്ഥാനത്തേക്ക് ഇറക്കി. കറാന്‍ 21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി. മൂന്നാമത് ഇറങ്ങിയ വാട്‌സ്ന്‍ 38 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. റായിഡു 41 റണ്‍സ് നേടി. 13 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് ധോനിയും ചെന്നൈയുടെ സ്‌കോര്‍ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com