മികവ് ആവര്‍ത്തിച്ചാല്‍ ഇന്നും സ്വന്തമാകും നേട്ടങ്ങള്‍; കോഹ്‌ലിയേയും ഡിവില്ല്യേഴ്‌സിനേയും കാത്ത് ഈ റെക്കോര്‍ഡുകള്‍

മികവ് ആവര്‍ത്തിച്ചാല്‍ ഇന്നും സ്വന്തമാകും നേട്ടങ്ങള്‍; കോഹ്‌ലിയേയും ഡിവില്ല്യേഴ്‌സിനേയും കാത്ത് ഈ റെക്കോര്‍ഡുകള്‍
മികവ് ആവര്‍ത്തിച്ചാല്‍ ഇന്നും സ്വന്തമാകും നേട്ടങ്ങള്‍; കോഹ്‌ലിയേയും ഡിവില്ല്യേഴ്‌സിനേയും കാത്ത് ഈ റെക്കോര്‍ഡുകള്‍

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കാനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയേയും വെറ്ററന്‍ താരം എബി ഡിവില്ല്യേഴ്‌സിനെയും കാത്ത് ശ്രദ്ധേയ റെക്കോര്‍ഡുകള്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇരുവരും ഉജ്ജ്വലമായി ബാറ്റ് ചെയ്തിരുന്നു. 100 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇരുവരും പുതിയ റെക്കോര്‍ഡും അന്ന് സ്ഥാപിച്ചിരുന്നു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 100 റണ്‍സ് കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന സഖ്യമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി- എബിഡി സഖ്യം സ്ഥാപിച്ചത്. 33 പന്തില്‍ 73 റണ്‍സാണ് കൊല്‍ക്കത്തയ്‌ക്കെതിരേ എബിഡി അടിച്ചെടുത്തത്. കോഹ്‌ലി 33 റണ്‍സുമായി പിന്തുണച്ചു. 

ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ കോഹ്‌ലിയെ കാത്ത് രണ്ട് നേട്ടങ്ങളാണുള്ളത്. ഐപിഎല്ലില്‍ 500 ഫോറുകളും 200 സിക്‌സുകളും എന്ന നേട്ടമാണ് ആര്‍സിബി ക്യാപ്റ്റനെ കാത്തിരിക്കുന്നത്. 500 ഫോറിലെത്താന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് ആറ് ഫോറുകള്‍ കൂടിയാണ്. മൂന്ന് സിക്‌സുകള്‍ കൂടി അടിച്ചാല്‍ സിക്‌സില്‍ ഇരട്ട ശതകവും നായകന് സ്വന്തമാകും. 

ഡിവില്ല്യേഴ്‌സിന് മുന്നിലും താണ്ടാന്‍ രണ്ട് നേട്ടങ്ങളുണ്ട്. ഐപിഎല്ലില്‍ 4,000 റണ്‍സും 100 ക്യാച്ചുമാണ് ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരത്തെ കാത്തിരിക്കുന്നത്. 48 റണ്‍സാണ് 4,000 റണ്‍സ് തികയ്ക്കാന്‍ എബിഡിക്ക് വേണ്ടത്. 100 ക്യാച്ചുകളെന്ന നേട്ടത്തിലേക്ക് മൂന്നെണ്ണവും. 

ഇരുവരും ഇന്ന് നേട്ടങ്ങള്‍  സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ആര്‍സിബിക്ക് പോയിന്റെ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ സാധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com