എങ്ങനെയാണ് എനിക്ക് പേടിക്കാനാവുക? ഇത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റിങ് ആണ്! ആദ്യ കളി ഗംഭീരമാക്കി ഗെയ്ല്‍ 

ഇടവേളക്കും, ആശുപത്രി വാസത്തിനും ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങനെയാണ് തനിക്ക് ഭയപ്പെടാനാവുക എന്നാണ് ഗെയ്‌ലിന്റെ പ്രതികരണം
എങ്ങനെയാണ് എനിക്ക് പേടിക്കാനാവുക? ഇത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റിങ് ആണ്! ആദ്യ കളി ഗംഭീരമാക്കി ഗെയ്ല്‍ 

ഷാര്‍ജ: സീസണില്‍ ആദ്യമായി കളിക്കാന്‍ ഇറങ്ങിയ ക്രിസ് ഗെയ്ല്‍ അര്‍ധ ശതകം പിന്നിട്ടാണ് മടങ്ങിയത്. പതിവ് സ്ഥാനത്ത് നിന്നും മാറി മൂന്നാമനായിട്ടും അതിനോട് ഇണങ്ങാന്‍ വിന്‍ഡിസ് സൂപ്പര്‍ താരത്തിനായി. ഇടവേളക്കും, ആശുപത്രി വാസത്തിനും ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ എങ്ങനെയാണ് തനിക്ക് ഭയപ്പെടാനാവുക എന്നാണ് ഗെയ്‌ലിന്റെ പ്രതികരണം വന്നത്. 

ഇത് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റിങ് ആണ്. എങ്ങനെയാണ് എനിക്ക് പേടിക്കാനാവുക? ഞാന്‍ നിങ്ങള്‍ക്ക് ഹൃദയാഘാതമുണ്ടാക്കിയാനെ. എന്റെ പക്കല്‍ അതിനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ വിചിത്രമായ കാര്യങ്ങള്‍ ക്രിക്കറ്റില്‍ സംഭവിക്കും. വേഗം കുറഞ്ഞ വിക്കറ്റായിരുന്നു. മൂന്നാം സ്ഥാനത്താണ് ടീം എനിക്ക് ജോലി നല്‍കിയത്. അത് എനിക്ക് ഒരു വിഷയവും ആയിരുന്നില്ലെന്ന് മത്സര ശേഷം ഗെയ്ല്‍ പറഞ്ഞു. 

45 പന്തില്‍ നിന്ന് 53 റണ്‍സ് ആണ് ഗെയ്ല്‍ നേടിയത് പറത്തിയത് അഞ്ച് സിക്‌സും ഒരു ഫോറും. ജയിച്ചെങ്കിലും പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ് ഇപ്പോഴും. എട്ട് കളിയില്‍ നിന്ന് ജയിച്ചത് രണ്ടിടത്ത് മാത്രം. ടീം എന്ന നിലയില്‍ ഞങ്ങള്‍ നിരാശപ്പെടുത്തിയിരുന്നതായും, അത് അസ്വസ്ഥപ്പെടുത്തുന്നതാണെന്നും മത്സര ശേഷം രാഹുല്‍ പറഞ്ഞു. 

ഞങ്ങള്‍ക്ക് കഴിവുണ്ട്. എന്നാല്‍ വലിയ അവസരങ്ങള്‍ മുതലെടുക്കാന്‍ സാധിച്ചില്ല. ജയിക്കുക, തോല്‍ക്കുക എന്നത് ഒരു ശീലമായി കഴിഞ്ഞു. ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുക സാധാരണമാണ്. ഈ ജയം ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഞങ്ങള്‍ക്ക് അനിവാര്യമായിരുന്നു. 

ആദ്യ കളിയില്‍ മികവ് കാണിച്ച ഗെയ്‌ലിനെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു. കഠിനമായി ഗെയ്ല്‍ പരിശീലനം നടത്തിയിരുന്നു. ഗെയ്‌ലിനെ കളിപ്പിക്കാതിരിക്കുക എന്ന തീരുമാനം എടുക്കാന്‍ പ്രയാസമാണ്. സിംഹിത്തെ വിശപ്പുള്ളവനാക്കി നിലനിര്‍ത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എവിടെ ബാറ്റ് ചെയ്താലും ഗെയ്ല്‍ അപകടകാരിയാണെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com