പ്രതീക്ഷിക്കുന്നിടത്തേക്ക് ടീം ഉയര്‍ന്നു, ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം: രോഹിത് ശര്‍മ 

പ്രതീക്ഷിക്കുന്നിടത്തേക്ക് ടീം ഉയര്‍ന്നു, ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം: രോഹിത് ശര്‍മ 

കൊല്‍ക്കത്തക്കെതിരെ എട്ട് വിക്കറ്റ് ജയം പിടിച്ചതിന് പിന്നാലെയാണ് രോഹിത്തിന്റെ വാക്കുകള്‍

അബുദാബി: ബാറ്റിങ്ങിലേയും ബൗളിങ്ങിലേയും മികവിലൂടെ പ്രതീക്ഷക്കൊത്ത് ടീം ഉയര്‍ന്നതായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്തക്കെതിരെ എട്ട് വിക്കറ്റ് ജയം പിടിച്ചതിന് പിന്നാലെയാണ് രോഹിത്തിന്റെ വാക്കുകള്‍. 

ഞങ്ങള്‍ പ്രതീക്ഷിക്കുന്ന നിലയില്‍ പ്രകടനം അവിടെ ഉണ്ടായി. നാലില്‍ നാലിലും ജയിച്ചെങ്കിലും അന്നത്തെ ദിവസം എങ്ങനെ ആയി തീരും എന്നത് വെല്ലുവിളിയാണ്. എന്നാല്‍ കൊല്‍ക്കത്തക്കെതിരെ കളിയുടെ തുടക്കം മുതല്‍ അവര്‍ക്ക് മുന്‍പില്‍ ഞങ്ങളുണ്ടായതായി രോഹിത് ചൂണ്ടിക്കാണിച്ചു. 

'ഡികോക്കിനൊപ്പം ബാറ്റ് ചെയ്യുന്നത് ആസ്വദിക്കാറുണ്ട്. എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതില്‍ നേരായ വഴിയില്‍ പോവാനാണ് ഡി കോക്ക് ആഗ്രഹിക്കുന്നത്. അതിനാല്‍ ഡികോക്കിനൊപ്പം നില്‍ക്കുമ്പോള്‍ ഞാന്‍ പിന്നിലേക്ക് വലിയും. കാരണം തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ഡികോക്കിന് ഇഷ്ടം'. 

ഞാന്‍ സാഹചര്യം വിലയിരുത്തും. സ്‌ക്വാഡില്‍ എന്റെ റോള്‍ എന്താണെന്ന് നോക്കും. അത് നന്നായി ചെയ്യാനാണ് ശ്രമിക്കുക. ഡികോക്ക് എങ്ങനെ ബാറ്റ് ചെയ്യുന്നുവോ അതുപോലെ ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെടുക. ടീം എന്താണ് ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞ് ഡികോക്കിന് മേല്‍ സമ്മര്‍ദം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഡികോക്കിന് ഇഷ്ടമുള്ളത് ചെയ്യുന്നത് അദ്ദേഹം തുടരുന്നിടത്തോളം ഞങ്ങള്‍ നല്ല പൊസിഷനിലായിരിക്കും, രോഹിത് പറഞ്ഞു. 

ചെയ്‌സ് ചെയ്ത് ജയിച്ചതിലെ സന്തോഷവും രോഹിത് പങ്കുവെച്ചു. വളരെ അധികം ആത്മവിശ്വാസം നല്‍കുന്നതാണ് അത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തോല്‍ക്കുന്ന ട്രെന്‍ഡ് ആണ് ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ കണ്ടത്. അതിപ്പോള്‍ മാറുന്നതായാണ് തോന്നുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയോടെ കൂടുതല്‍ ജയങ്ങള്‍ നേടും, രോഹിത് പറഞ്ഞു. 

നാല് അഞ്ച് വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായതാണ് തിരിച്ചടിയായത് എന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ മോര്‍ഗന്‍ പറഞ്ഞു. ഒരു സ്‌കോര്‍ ഉയര്‍ത്താന്‍ ഞങ്ങള്‍ക്കായി. എന്നാല്‍ മുംബൈ വന്ന ഈ വിധം കളിച്ചപ്പോള്‍ കളിയുടെ ഗതി തിരിക്കാന്‍ ബുദ്ധിമുട്ടായി. ക്രഡിറ്റ് മുംബൈക്ക് അവകാശപ്പെട്ടതാണ്. അവര്‍ നന്നായി കളിച്ചു. ഞങ്ങള്‍ കുറേ പാഠങ്ങളും പഠിച്ചു, പ്രത്യേകിച്ച് ബാറ്റിങ്ങില്‍, മോര്‍ഗന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com