പ്രാക്ടീസ് പാന്റ് ധരിച്ച് കളിക്കുന്ന ആദ്യ മുംബൈ താരം ഡികോക്ക്! മാര്‍ക്കറ്റിങ് ടീമിന് ഭ്രാന്തായതായി ജയവര്‍ധനെ 

'പ്രാക്ടീസ് പാന്റ്‌സ് ധരിച്ച് ഡികോക്ക് കളിച്ചത് ഒഴിച്ചാല്‍ ബാക്കിയെല്ലാം നന്നായിരുന്നു'
പ്രാക്ടീസ് പാന്റ് ധരിച്ച് കളിക്കുന്ന ആദ്യ മുംബൈ താരം ഡികോക്ക്! മാര്‍ക്കറ്റിങ് ടീമിന് ഭ്രാന്തായതായി ജയവര്‍ധനെ 

അബുദാബി: ഡികോക്കിന്റെ ഇന്നിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ ടൂര്‍ണമെന്റിനെ ആറാം ജയത്തിലേക്ക് അനായാസം എത്തിച്ചു. ഡികോക്കിനെ പ്രശംസിക്കുന്നതിന് ഒപ്പം മറ്റൊരു കൗതുകകരമായ കാര്യം കൂടി വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. 

പ്രാക്ടീസ് പാന്റ്‌സ് ധരിച്ച് ഡികോക്ക് കളിച്ചത് ഒഴിച്ചാല്‍ ബാക്കിയെല്ലാം നന്നായിരുന്നു. എന്നാല്‍ അത് ഇനി ആവര്‍ത്തിക്കരുത്. കാരണം മാര്‍ക്കറ്റിങ് വിഭാഗത്തിലെ ആളുകള്‍ക്ക് ഭ്രാന്താവുന്നു. അത് ഫലിച്ചെങ്കില്‍ ഫലിച്ചു. എന്നാല്‍ മറ്റെന്തെങ്കിലും വഴി നമുക്ക് നോക്കാം, മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ജയവര്‍ധനെ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com