അവസാന നിമിഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ എത്തുമോ? ഒരു പ്രതീക്ഷയും വേണ്ടെന്ന് മുന്‍ താരം 

ഇപ്പോഴും പ്രതീക്ഷയില്‍ നില്‍ക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ന്യൂസിലാന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസിന്റെ വാക്കുകള്‍
അവസാന നിമിഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ എത്തുമോ? ഒരു പ്രതീക്ഷയും വേണ്ടെന്ന് മുന്‍ താരം 

ദുബായ്: ഇനിയുള്ള നാല് കളിയിലും ജയം പിടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫ് പിടിക്കുമെന്ന പ്രതീക്ഷ ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ ഇപ്പോഴും പ്രതീക്ഷയില്‍ നില്‍ക്കുന്ന ആരാധകരെ നിരാശപ്പെടുത്തുന്നതാണ് ന്യൂസിലാന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസിന്റെ വാക്കുകള്‍. 

പറയുന്നതില്‍ സങ്കടമുണ്ടെങ്കിലും എന്റെ ലളിതമായ ഉത്തരം അവര്‍ക്ക് പ്ലേഓഫീല്‍ കടക്കാനാവില്ലെന്നാണ്. ഇപ്പോള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി നില്‍ക്കുന്ന ടീം ചെന്നൈയാണെന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ കഴിഞ്ഞ പ്രസ് കോണ്‍ഫറന്‍സ് നോക്കൂ. ഈ ടീമിന്റെ ആയുസ് തീര്‍ന്നതായി ഫ്‌ളെമിങ് വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ്. പ്രായമായ, വയസന്‍ ടീം, സ്റ്റൈറിസ് പറഞ്ഞു. 

പ്രായം കൂടുമ്പോള്‍ ചിലപ്പോള്‍ കുന്നിന് മുകളില്‍ നിന്ന് താഴേക്ക് വീണേക്കാം. അത് സംഭവിക്കുന്ന വര്‍ഷമാണ് ഇതെന്ന് എനിക്ക് തോന്നുന്നു. കഴിഞ്ഞ വര്‍ഷത്തേത് പോലെ മികവ് കാണിക്കാന്‍ വേണ്ടി അവര്‍ സാധ്യമായതെല്ലാം ചെയ്തു. എന്നാല്‍ ചെന്നൈയിലെ മാച്ച് വിന്നര്‍മാരില്‍ പലരുടേയും പ്രായം ഇപ്പോള്‍ കൂടുകയോ, ഫോം കണ്ടെത്താനാവാതെ വരികയോ ചെയ്തിട്ടുണ്ട്. 

അവര്‍ക്ക് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഡുപ്ലസിസ്, ദീപക് ചഹര്‍ എന്നീ പേരുകളല്ലാതെ ചെന്നൈ നിരയില്‍ അല്‍പ്പമെങ്കിലും മികവ് കാണിക്കുന്നവര്‍ വേറെയില്ല, സ്റ്റൈറിസ് പറഞ്ഞു. ഐപിഎല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് 

10 കളിയില്‍ നിന്ന് 7 തോല്‍വിയും മൂന്ന് ജയവുമാണ് ചെന്നൈക്ക് ഇപ്പോഴുള്ളത്. ആറ് പോയിന്റും. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സര ഫലത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ ഭാവിയെ കുറിച്ച് വ്യക്തത വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com