ടോസ് ജയിക്കുന്നവരെ ദുര്‍ഭൂതം പിന്തുടര്‍ന്ന സീസണ്‍, 40 കളിയില്‍ 27ലും തോറ്റു

ടോസ് നേടുന്നത് ഭാഗ്യമായി കാണുകയാണ് ക്രിക്കറ്റിലെ പതിവ്. എന്നാല്‍ ഐപിഎല്‍ 13ാം സീസണിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മറിച്ചാണ്
ടോസ് ജയിക്കുന്നവരെ ദുര്‍ഭൂതം പിന്തുടര്‍ന്ന സീസണ്‍, 40 കളിയില്‍ 27ലും തോറ്റു

ദുബായ്: ടോസ് നേടുന്നത് ഭാഗ്യമായി കാണുകയാണ് ക്രിക്കറ്റിലെ പതിവ്. എന്നാല്‍ ഐപിഎല്‍ 13ാം സീസണിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ മറിച്ചാണ്. ടോസ് നേടിയ ടീമുകളാണ് ഐപിഎല്ലില്‍ കൂടുതല്‍ കളിയിലും തോറ്റത്. 

സീസണില്‍ 40 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ടോസ് നേടിയ ടീമുകള്‍ ജയിച്ചത് 13 കളിയില്‍ മാത്രമാണ്. 27 കളിയിലും ടോസ് ഭാഗ്യം തുണച്ചവര്‍ തോറ്റു. ടോസ് ജയിച്ച ടീമാണ് സൂപ്പര്‍ ഓവറില്‍ എത്തിയ നാല് കളിയിലും തോറ്റത്. ഏറ്റവും ഒടുവില്‍ നടന്ന 10 കളിയില്‍ ടോസ് നേടിയ ടീം 9 കളിയിലും തോറ്റു. രാജസ്ഥാനെതിരെ ടോസ് നേടിയ ഹൈദരാബാദ് ജയം പിടിച്ചതോടെയാണ് ഭാഗ്യക്കേടിന്റെ ഈ തുടര്‍ച്ചയ്ക്ക് ഇടവേള വന്നത്. 

സീസണിലെ ആദ്യ 20 കളിയില്‍ 14ലിലും ടോസ് നേടിയ ടീം ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ ജയിച്ചത് രണ്ട് കളിയില്‍ മാത്രം. സീസണിന്റെ തുടക്കത്തില്‍ 158 കളിയില്‍ 12ലും ടോസ് ടോസ് നഷ്ടപ്പെട്ട ടീമാണ് ജയിച്ചത്. അവസാനമായി നടന്ന 20 കളിയില്‍ 17ലും ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ അതില്‍ ഏഴ് മത്സരങ്ങളില്‍ മാത്രമാണ് ജയം പിടിക്കാനായത്. 2012 സീസണില്‍ ടോസ് നേടി ടീമുകള്‍ 33 കളിയില്‍ ജയം പിടിച്ചപ്പോള്‍ 41 കളിയില്‍ തോറ്റിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com