ധോനിയെ തുണയ്ക്കാതെ ടോസ് ഭാഗ്യവും, ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും 

കളി പുരോഗമിക്കുംതോറും വിക്കറ്റിന്റെ വേഗം കുറയുന്നത് ചൂണ്ടിക്കാണിച്ചാണ് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുത്തത്
ധോനിയെ തുണയ്ക്കാതെ ടോസ് ഭാഗ്യവും, ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും 

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുത്തു. കളി പുരോഗമിക്കുംതോറും വിക്കറ്റിന്റെ വേഗം കുറയുന്നത് ചൂണ്ടിക്കാണിച്ചാണ് കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുത്തത്. 

ഇസുറു ഉദാനയ്ക്ക് പകരം ബാംഗ്ലൂര്‍ ഇലവനിലേക്ക് മൊയിന്‍ അലി തിരികെ എത്തി. കണക്കുകളില്‍ ചെന്നൈക്ക് ഇപ്പോഴും പ്ലേഓഫ് സാധ്യതയുണ്ടെങ്കിലും എങ്ങനെയാണ് ടീം കളിച്ചുകൊണ്ടിരുന്നത് എന്ന് നോക്കണമെന്ന് ധോനി പറഞ്ഞു. ചെന്നൈ നിരയില്‍ സാന്ത്‌നറും മൊനുവും ഇടംപിടിച്ചപ്പോള്‍ ഷര്‍ദുളും, ഹസല്‍വുഡും പുറത്തേക്ക് പോയി. 

പ്ലേഓഫ് ഉറപ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു ജയം കൂടി മതി. ഇന്ന് ചെന്നൈക്കെതിരെ ജയം പിടിച്ചാല്‍ സീസണില്‍ ആദ്യം പ്ലേഓഫ് കടക്കുന്ന ടീമാവും ബാംഗ്ലൂര്‍. ചെന്നൈക്കാണെങ്കില്‍ ഇനി വരുന്ന മൂന്ന് കളിയിലും ജയം പിടിച്ച് നാണക്കേട് ഒഴിവാക്കുകയാവും ലക്ഷ്യം. 

ബാറ്റ്‌സ്മാന്മാരെ കുഴക്കുന്നതാണ് ദുബായിലെ പിച്ച്. 160-165 സ്‌കോര്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് കണ്ടെത്താനായാല്‍ ഇവിടെ പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 10 കളിയില്‍ നിന്ന് ഏഴ് ജയവും മൂന്ന് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍. 11 കളിയില്‍ നിന്ന് മൂന്ന് ജയവും എട്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ചെന്നൈ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com