പവര്‍ പ്ലേയുടെ അവസാന ഓവറില്‍ കത്തിക്കയറി കൊല്‍ക്കത്ത; കൊടുങ്കാറ്റായ ഷമിയെ നിലംപരിശാക്കി; ഒരോവറില്‍ 21 റണ്‍സ്

തുടക്കത്തില്‍ പതറിയെങ്കിലും പഞ്ചാബിനെതിരായ മത്സരത്തില്‍ താളം തിരിച്ചുപിടിച്ച് കൊല്‍ക്കത്ത
പവര്‍ പ്ലേയുടെ അവസാന ഓവറില്‍ കത്തിക്കയറി കൊല്‍ക്കത്ത; കൊടുങ്കാറ്റായ ഷമിയെ നിലംപരിശാക്കി; ഒരോവറില്‍ 21 റണ്‍സ്


ഷാര്‍ജ: ഐപിഎല്ലിലെ നിര്‍ണായകമത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന കൊല്‍ക്കത്തയ്ക്ക് മോശം തുടക്കം.  10 റണ്‍സിനിടെ മൂന്ന് വിക്കറ്റ് വിക്കറ്റ് നഷ്ടമായ കൊല്‍ക്കത്ത പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ 54-3 എന്ന സ്‌കോറിലാണ്. മൂന്ന് വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായെങ്കിലും ഓയിന്‍ മോര്‍ഗനും ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ച് മുന്നേറുകയാണ്. 

ടോസ് നേടിയ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് പഞ്ചാബും കൊല്‍ക്കത്തയും ഇറങ്ങിയത്.  മാക്സ്വെല്ലിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റാണ(0) ഷോര്‍ട്ഫൈന്‍ ലെഗില്‍ ഗെയ്ലിന്റെ കൈകളിലെത്തി. രണ്ടാം ഓവറില്‍ ഷമി പന്തെടുത്തപ്പോള്‍ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠി(7) വിക്കറ്റിന് പിന്നില്‍ രാഹുലിന്റെ കൈകളില്‍. അവസാന പന്തില്‍ ദിനേശ് കാര്‍ത്തി്ക്കും പുറത്തായി. ഇതോടെ ആദ്യ രണ്ട് ഓവറില്‍ 10-3 എന്ന സ്‌കോറിലായി കൊല്‍ക്കത്ത. 

തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയിച്ചെങ്കിലും ഇന്നത്തെ മത്സരത്തിലും പഞ്ചാബിന് വിജയം അനിവാര്യമാണ്. നിലവില്‍ 11 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 12 പോയന്റുള്ള കൊല്‍ക്കത്ത നാലാമതും. പഞ്ചാബ് ജയിച്ചാല്‍ തങ്ങളുടെ നാലാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൊല്‍ക്കത്തയ്ക്കും ഈ മത്സരം നിര്‍ണായകമാണ്. 

സീസണില്‍ നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അന്ന് വിജയത്തിന്റെ വക്കില്‍ നിന്ന് കളികൈവിട്ട പഞ്ചാബിന് ഇത് പകരംവീട്ടാനുള്ള അവസരമാണ്.

കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍ എന്നിവരുടെ ഫോം പഞ്ചാബിന് ആശ്വാസമാണെങ്കിലും ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ കാര്യം തലവേദനയാണ്. ഷാര്‍ജയിലേത് ചെറിയ ഗ്രൗണ്ടായതിനാല്‍ ഗെയില്‍ വെടിക്കെട്ട് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മറുവശത്ത് നിതീഷ് റാണ ഫോമിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് കൊല്‍ക്കത്ത. സുനില്‍ നരെയ്ന്‍ തിരിച്ചെത്തിയതും താരന്റെ ബാറ്റിങ് ഫോമിലായതും അവരുടെ ആത്മവിശ്വാസമുയര്‍ത്തുന്നു. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്തയുടെ വരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com