തോല്‍വിക്ക്‌ കാരണം ടോസ്‌ നഷ്ടമായത്‌, ഈര്‍പ്പത്തില്‍ പഴിച്ച്‌ കെ എല്‍ രാഹുല്‍

സ്‌പിന്നര്‍മാരെയാണ്‌ പ്രധാനമായും രണ്ടാമത്‌ ബൗള്‍ ചെയ്യേണ്ടി വന്നതിലെ പ്രശ്‌നം ബാധിച്ചത്‌. അവര്‍ക്ക്‌ പന്തില്‍ ഗ്രീപ്പ്‌ ലഭിക്കുന്നുണ്ടായില്ല
തോല്‍വിക്ക്‌ കാരണം ടോസ്‌ നഷ്ടമായത്‌, ഈര്‍പ്പത്തില്‍ പഴിച്ച്‌ കെ എല്‍ രാഹുല്‍



അബുദാബി: രാജസ്ഥാന്‍ റോയല്‍സിന്‌ എതിരായ തോല്‍വിക്ക്‌ ഇടയാക്കിയത്‌ ടോസ്‌ നഷ്ടപ്പെട്ടതെന്ന്‌ കിങ്‌സ്‌ ഇലവന്‍ പഞ്ചാബ്‌ നായകന്‍ കെ എല്‍ രാഹുല്‍. മാന്യമായ സ്‌കോര്‍ കണ്ടെത്തിയെങ്കിലും ടോട്ടല്‍ പ്രതിരോധിക്കേണ്ടി വന്ന സമയം ഈര്‍പ്പം വില്ലനായത്‌ ബൗളര്‍മാരെ പ്രതികൂലമായി ബാധിച്ചതായി രാഹുല്‍ പറഞ്ഞു.

സ്‌പിന്നര്‍മാരെയാണ്‌ പ്രധാനമായും രണ്ടാമത്‌ ബൗള്‍ ചെയ്യേണ്ടി വന്നതിലെ പ്രശ്‌നം ബാധിച്ചത്‌. അവര്‍ക്ക്‌ പന്തില്‍ ഗ്രീപ്പ്‌ ലഭിക്കുന്നുണ്ടായില്ല. നിര്‍ണായകമായ ഈ സമയം ഇവിടെ ടോസ്‌ നഷ്ടപ്പെട്ടത്‌ ഭീകരമാണ്‌. രണ്ട്‌ ലെഗ്‌ സ്‌പിന്നര്‍മാരെ വെച്ച്‌ കളിക്കുമ്പോള്‍ ഇതുപോലെ സാഹചര്യം ഉണ്ടായാല്‍ അത്‌ പ്രതികൂലമായി ബാധിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഈ സീസണില്‍ ഈര്‍പ്പത്തിന്റെ സാന്നിധ്യം എത്രമാത്രം ആവുമെന്ന്‌ പ്രവചിക്കാന്‍ സാധിക്കുന്നില്ല. അത്‌ മുന്‍പില്‍ കണ്ട്‌ ഒരുങ്ങാന്‍ സാധിക്കില്ല. അതിനോട്‌ ഇണങ്ങുകയാണ്‌ വഴി. ഞങ്ങള്‍ മോശമായി പന്തെറിഞ്ഞു എന്നല്ല പറയുന്നത്‌. ഈര്‍പ്പം പറ്റിയ പന്ത്‌ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം, രാഹുല്‍ പറഞ്ഞു.

സീസണിന്റെ മധ്യത്തില്‍ ഏതാനും ജയം പിടിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ മുന്‍തൂക്കം ലഭിച്ചാനെ എന്നാണ്‌ സ്‌മിത്ത്‌ പ്രതികരിച്ചത്‌. കാര്യങ്ങള്‍ ഞങ്ങളുടെ വഴിയെ പോകേണ്ടതുണ്ട്‌. പ്ലേഓഫിലെത്താന്‍ കുറച്ചു കൂടി ചെയ്യാനുണ്ടെന്നും സ്‌മിത്ത്‌ പറഞ്ഞു. പഞ്ചാബിനെതിരായ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ്‌ ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക്‌ എത്തി. തോറ്റെങ്കിലും നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ നാലാമത്‌ തുടരുകയാണ്‌ പഞ്ചാബ്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com