ഐസിസി ട്വന്റി20 റാങ്കിങ്; മലന്‍ ഒന്നാമത്,‌ ബാബര്‍ അസമിന് തിരിച്ചടി, കെ എല്‍ രാഹുലും താഴേക്ക്

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20യിലെ മികവോടെ ഡേവിഡ് മലന്‍ നാല് സ്ഥാനം മുന്‍പോട്ട് കയറി ഒന്നാം സ്ഥാനത്തെത്തി
ഐസിസി ട്വന്റി20 റാങ്കിങ്; മലന്‍ ഒന്നാമത്,‌ ബാബര്‍ അസമിന് തിരിച്ചടി, കെ എല്‍ രാഹുലും താഴേക്ക്

ദുബായ്: ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ബാബര്‍ അസമിന് തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20യിലെ മികവോടെ ഡേവിഡ് മലന്‍ നാല് സ്ഥാനം മുന്‍പോട്ട് കയറി ഒന്നാം സ്ഥാനത്തെത്തി. 

877 പോയിന്റോടെ മലന്‍ ഒന്നാം സ്ഥാനം പിടിച്ചപ്പോള്‍ 869 പോയിന്റോടെ ബാബര്‍ അസം രണ്ടാമതേക്ക് വീണു. 835 പോയിന്റോടെ ആരോണ്‍ ഫിഞ്ചാണ് മൂന്നാമത്. രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 824 പോയിന്റോടെ രാഹുല്‍ നാലാമതും. കോഹ് ലി 9ാം സ്ഥാനത്തുണ്ട്. 

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയോടെ ബെയര്‍സ്‌റ്റോ മൂന്ന് സ്ഥാനം മുന്‍പോട്ട് കയറി കരിയര്‍ ബെസ്റ്റായ 19ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ട്വന്റി20യില്‍ നിന്ന് 72 റണ്‍സ് ആണ് ബെയര്‍സ്‌റ്റോ കണ്ടെത്തിയത്. രണ്ട് കളിയില്‍ നിന്ന് 121 റണ്‍സ് കണ്ടെത്തിയ ബട്ട്‌ലര്‍ 40ല്‍ നിന്ന് 28ാം റാങ്കിലേക്ക് എത്തി. 

ട്വന്റി20 റാങ്കിങ്ങില്‍ ബൂമ്രയാണ് ഇന്ത്യയുടെ ടോപ് ബൗളര്‍. അഫ്ഗാന്‍ സ്പിന്നര്‍മാരായ റാഷിദ് ഖാനും, മുജീബ് ഉര്‍ റഹ്മാനുമാണ് ട്വന്റി20 റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്. പരമ്പര നേടിയെങ്കിലും ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടിരുന്നു. മൂന്നാമത്തെ ട്വന്റി20യില്‍ ആശ്വാസ ജയം നേടിയതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം പിടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com