ബസിന്റെ ചില്ല് തകര്‍ത്ത രോഹിത്തിന്റെ സിക്‌സിന് മറുപടി, കൂറ്റന്‍ ഷോട്ടുമായി ധോനി

കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകര്‍ത്താണ് രോഹിത്തിന്റെ സിക്‌സ് വന്നത്. തൊട്ടുപിന്നാലെ അതിന് മറുപടി നല്‍കുകയാണ് ധോനി
ബസിന്റെ ചില്ല് തകര്‍ത്ത രോഹിത്തിന്റെ സിക്‌സിന് മറുപടി, കൂറ്റന്‍ ഷോട്ടുമായി ധോനി

ദുബായ്: ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള പരിശീലനത്തില്‍ തന്നെ സിക്‌സ് മഴ പെയ്യിക്കുകയാണ് സൂപ്പര്‍ താരങ്ങള്‍. കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് തകര്‍ത്താണ് രോഹിത്തിന്റെ സിക്‌സ് വന്നത്. തൊട്ടുപിന്നാലെ അതിന് മറുപടി നല്‍കുകയാണ് ധോനി. 

ധോനിയുടെ സിക്‌സ് കണ്ട് കരുത്താണോ അതെന്ന് ചോദിക്കുന്ന സഹതാരം മുരളി വിജയ്, ധോനിയുടെ ബാറ്റ് സ്പീഡ്, ബാറ്റ് സ്വിങ് ചെയ്യിക്കുന്ന വിധം എന്നിവയിലേക്ക് ചൂണ്ടുന്നു...ബൗളര്‍മാരെ കുറിച്ചോര്‍ത്ത് തനിക്ക് അത്ഭുതമുണ്ടെന്നും, നിങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും മുരളി വിജയ് പറയുന്നത് വീഡിയോയില്‍ കാണാം. 

കഴിഞ്ഞ ദിവസം രോഹിത് പറത്തിയ സിക്‌സ 95 മീറ്റര്‍ പറന്നാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് പോയത്. ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്ക് രോഹിത്തിന്റെ സിക്‌സ് വന്നടിച്ചതും വീഡിയോയില്‍ കാണാമായിരുന്നു. ബസിന്റെ വിന്‍ഡോയിലെ ചില്ല് പന്ത് കൊണ്ട് തകര്‍ന്നതായാണ് മുംബൈ ഇന്ത്യന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com