'എന്തിനാണ് വിദേശ കോച്ച്; ഇന്ത്യന്‍ പരിശീലകരെ നിയമിക്കൂ'- ഐപിഎല്‍ ടീമുകളോട് മുന്‍ ക്യാപ്റ്റന്‍

'എന്തിനാണ് വിദേശ കോച്ച്; ഇന്ത്യന്‍ പരിശീലകരെ നിയമിക്കൂ'- ഐപിഎല്‍ ടീമുകളോട് മുന്‍ ക്യാപ്റ്റന്‍
'എന്തിനാണ് വിദേശ കോച്ച്; ഇന്ത്യന്‍ പരിശീലകരെ നിയമിക്കൂ'- ഐപിഎല്‍ ടീമുകളോട് മുന്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ അധ്യായം ഈ മാസം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ടീമുകളെല്ലാം കഠിന പരിശീലനം നടത്തുകയാണ്.

അതിനിടെ ശ്രദ്ധേയമായൊരു ചോദ്യവുമായി എത്തുകയാണ് മുന്‍ നായകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ദിലിപ് വെങ്‌സര്‍ക്കാര്‍. ഐപിഎല്ലില്‍ മത്സരക്കുന്ന ടീമുകളില്‍ മിക്കതും പരിശീലക സ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന ചോദ്യമാണ് വെങ്‌സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.

ഐപിഎല്ലില്‍ കളിക്കുന്ന എട്ട് ടീമുകളില്‍ ഒരു ടീമൊഴികെ ഏഴ് ടീമുകളേയും പരിശീലിപ്പിയ്ക്കുന്നത് വിദേശ കോച്ചുമാരാണ്. അതേസമയം ഇന്ത്യന്‍ പരിശീലകനായുള്ള ഏക സംഘം കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമാണ്. മുന്‍ നായകനും ഇതിഹാസ സ്പിന്നറുമായി അനില്‍ കുംബ്ലെയാണ് പഞ്ചാബിന്റെ മുഖ്യ പരിശീലകന്‍.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ടി20 കളിക്കുന്ന ടീമുകളുടെ പരിശീലകരെല്ലാം ഓസ്‌ട്രേലിയക്കാര്‍ തന്നെയാണ്. സമാന അന്തരീക്ഷം ഐപിഎല്ലിലും വേണമെന്നാണ് വെങ്‌സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയില്‍ മികച്ച പരിശീലകര്‍ ധാരാളമുണ്ട്. പ്രാദേശിക തലത്തില്‍ അവര്‍ പരിശീലിപ്പിക്കുന്ന ടീമുകള്‍ മികച്ച പ്രകടനം പറത്തെടുക്കുന്നു. പരിചയ സമ്പത്തും ധാരാളമുള്ളരാണ് ഇന്ത്യന്‍ പരിശീലകര്‍.

ഇങ്ങനെയൊക്കെയുള്ളപ്പോള്‍ എന്തിനാണ് വിദേശ പരിശീലകന്‍. ഇന്ത്യയിലെ മിക്ക പരിശീലകരും മികച്ചവരാണ്. ചിലര്‍ വിദേശ പരിശീലകരേക്കാള്‍ മികവ് പുലര്‍ത്തുന്നവരാണെന്നും വെങ്‌സര്‍ക്കാര്‍ വ്യക്തമാക്കി. അവസരങ്ങള്‍ ധാരാളം കൊടുത്താല്‍ മികച്ച ഫലങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും വെങ്‌സര്‍ക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com