'ആറാ'ടി ഐപിഎൽ; പത്ത് മത്സരങ്ങളില്‍ പിറന്നത് 153 സിക്‌സുകള്‍!

'ആറാ'ടി ഐപിഎൽ; പത്ത് മത്സരങ്ങളില്‍ പിറന്നത് 153 സിക്‌സുകള്‍!
'ആറാ'ടി ഐപിഎൽ; പത്ത് മത്സരങ്ങളില്‍ പിറന്നത് 153 സിക്‌സുകള്‍!

ദുബായ്: ഐപിഎല്‍ പോരാട്ടങ്ങള്‍ ഒരാഴ്ച പിന്നിടുമ്പോള്‍ സിക്‌സുകളുടെ പെരുമഴക്കാലമാണ് യുഎഇയിലെന്ന് കണക്കുകള്‍. സീസണില്‍ പത്ത് മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയാതത്. പിറന്നതാകട്ടെ 153 സിക്‌സുകളും!

മത്സരങ്ങള്‍ മൂന്ന് സ്റ്റേഡിയങ്ങളില്‍ മാത്രം നടക്കുന്നതാണ് പല ക്രിക്കറ്റ് നിരൂപകരും ഈ സിക്‌സുകളുടെ കുത്തൊഴുക്കിന് കാരണമായി പറയുന്നത്. മൂന്ന് സ്റ്റേഡിയങ്ങള്‍ മാത്രമായതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിച്ചുകളുടെ അവസ്ഥ ഏതാണ്ട് ഹൃദിസ്ഥമായതിനാല്‍ സിക്‌സുകള്‍ അടിക്കുന്നത് കുറെ എളുപ്പമായി തീരുന്നുവെന്നും പണ്ഡിതര്‍ നിരീക്ഷിക്കുന്നു. 

മത്സര വേദികളിലൊന്നായ ഷാര്‍ജയിലെ മൈതാനം താരതമ്യേന വലിപ്പം കുറഞ്ഞതാണെന്നതും ഒരു കാരണമാണ്. ഇവിടെയാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നതും. 62 എണ്ണം. കേവലം രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇവിടെ നടന്നത്. 

ദുബായ് സ്റ്റേഡിയമാണ് രണ്ടാമതുള്ളത്. ഇവിടെ 58 സിക്‌സുകളാണ് ഇതുവരെ വന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നാണ് ഇത്രയും സിക്‌സുകള്‍.  

അബുദാബിയാണ് മൂന്നാമത്തെ വേദി. ഇവിടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് പിറന്നത് 33 സിക്‌സുകള്‍. 

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള നാലാം മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്നത്. 33 തവണയാണ് ഈ പോരാട്ടത്തില്‍ ഇരു ടീമുകളിലേയും ബാറ്റ്‌സ്മാന്‍ പന്ത് അതിര്‍ത്തി കടത്തിയത്. 

മത്സരം- 1 ചെന്നൈ- മുംബൈ: 9 സിക്‌സുകള്‍ 
മത്സരം- 2 ഡല്‍ഹി- പഞ്ചാബ്: 12 സിക്‌സുകള്‍ 
മത്സരം- 3 ഹൈദരാബാദ്- ബാംഗ്ലൂര്‍: 7 സിക്‌സുകള്‍ 
മത്സരം- 4 രാജസ്ഥാന്‍- ചെന്നൈ: 33 സിക്‌സുകള്‍ 
മത്സരം- 5 കൊല്‍ക്കത്ത- മുംബൈ: 16 സിക്‌സുകള്‍ 
മത്സരം- 6 പഞ്ചാബ്- ബാംഗ്ലൂര്‍: 10 സിക്‌സുകള്‍ 
മത്സരം- 7 ചെന്നൈ- ഡല്‍ഹി: 3 സിക്‌സുകള്‍ 
മത്സരം- 8 ഹൈദരാബാദ്- കൊല്‍ക്കത്ത: 8 സിക്‌സുകള്‍
മത്സരം- 9 രാജസ്ഥാന്‍- പഞ്ചാബ്: 29 സിക്‌സുകള്‍ 
മത്സരം- 10 ബാംഗ്ലൂര്‍- മുംബൈ: 26 സിക്‌സുകള്‍ 

ആകെ പത്ത് മത്സരങ്ങള്‍ 153 സിക്‌സുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com