ആദ്യ കളിയില്‍ തന്നെ ഹിറ്റ്മാന്‍ ക്ലിക്കാവുമോ? ചെപ്പോക്കിലെ കണക്കും ആര്‍സിബിക്കെതിരായ ചരിത്രവും കല്ലുകടി

ബാംഗ്ലൂരിനെതിരെ 29.04 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 136.67
രോഹിത് ശര്‍മ/ഫയല്‍ ചിത്രം
രോഹിത് ശര്‍മ/ഫയല്‍ ചിത്രം

ചെപ്പോക്ക്: ‌പുതിയ ഓപ്പണിങ് സഖ്യവുമായിട്ടാവും മുംബൈ ഇന്ത്യന്‍സ് ഇന്ന് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുക. ഡികോക്കിന്റെ അഭാവം അലട്ടുന്നുണ്ടെങ്കിലും ഒറ്റയ്ക്ക് ടീം സ്‌കോര്‍ മുന്‍പോട്ട് കൊണ്ടുപോവാന്‍ കരുത്തുള്ള താരമാണ് രോഹിത്. ഇവിടെ ബാംഗ്ലൂരിനെതിരായ രോഹിത്തിന്റെ കണക്കുകള്‍ പോസിറ്റിവല്ല. ചെപ്പോക്ക് രോഹിത്തിന്റെ പ്രിയപ്പെട്ട ഇടവുമല്ല. 

ബാംഗ്ലൂരിനെതിരെ 26 ഇന്നിങ്‌സില്‍ നിന്ന് 697 റണ്‍സ് ആണ് ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തത്. ഐപിഎല്ലില്‍ രോഹിത് ഏറ്റവും കൂടുതല്‍ റണ്‍വേട്ട നടത്തിയ എതിരാളികളില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ബാംഗ്ലൂരിനെതിരെ 29.04 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 136.67. ഒരു ഐപിഎല്‍ ടീമിനെതിരായ രോഹിത്തിന്റെ രണ്ടാമത്തെ മികച്ച സ്‌ട്രൈക്ക്‌റേറ്റാണ് ഇത്. 

ഐപിഎല്ലിലെ തന്റെ 39 അര്‍ധ ശതകങ്ങളില്‍ ഏഴെണ്ണം രോഹിത് നേടിയത് ബാംഗ്ലൂരിന് എതിരെയാണ്. ആര്‍സിബിക്കെതിരെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 94. കോഹ്‌ലിപ്പടയ്‌ക്കെതിരെ 12 ക്യാച്ചുകളാണ് രോഹിത് എടുത്തത്. ചെപ്പോക്കിലേക്ക് വരുമ്പോള്‍ ഇവിടെ കളിച്ച 8 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 152 റണ്‍സ് ആണ് രോഹിത്തിന്റെ സമ്പാദ്യം. ബാറ്റിങ് ശരാശരി 21.71.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com