വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം

ചെപ്പോക്കില്‍ ചെയ്‌സ് ചെയ്യുന്നവരുടെ ദുരവസ്ഥ; ഫോട്ടോയിലൂടെ വിശദീകരിച്ച് സെവാഗ്‌

ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്കില്‍ മുംബൈക്കെതിരെ ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയം പിടിച്ചതിന് ശേഷം ഇവിടെ രണ്ടാമത് ബാറ്റ് ചെയ്ത മറ്റൊരു ടീമും ജയം കണ്ടിട്ടില്ല

ന്യൂഡല്‍ഹി: ചെപ്പോക്കില്‍ ചെയ്‌സ് ചെയ്ത് ഇറങ്ങുന്ന ടീമുകളുടെ അവസ്ഥയില്‍ ട്രോളുമായി ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. പരിക്കുകളുമായിരിക്കുന്നവരുടെ ഫോട്ടോയാണ് ഇവിടെ സെവാഗ് പങ്കുവെച്ചത്. 

ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെപ്പോക്കില്‍ മുംബൈക്കെതിരെ ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയം പിടിച്ചതിന് ശേഷം ഇവിടെ രണ്ടാമത് ബാറ്റ് ചെയ്ത മറ്റൊരു ടീമും ജയം കണ്ടിട്ടില്ല. കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദ് 13 ഓവറില്‍ 102-3 എന്ന നിലയില്‍ നിന്ന് 177ന് ഓള്‍ഔട്ടായി. 10 റണ്‍സിന്റെ തോല്‍വി. 

ഇതിന് ശേഷം ചെന്നൈയില്‍ നടന്ന കൊല്‍ക്കത്ത മുംബൈ പോരിലും രണ്ടാമത് ബാറ്റ് ചെയ്ത കൊല്‍ക്കത്ത തോറ്റു. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 12.5 ഓവറില്‍ 104 എന്ന നിലയിലായിരുന്നു. എന്നാല്‍ 152 എന്ന വിജയ ലക്ഷ്യം എത്തിപ്പിടിക്കാനായില്ല. 10 റണ്‍സിന്റെ തോല്‍വി. 

ബാംഗ്ലൂരിനോട് ഹൈദരാബാദ് തോറ്റതും സമാനമായ നിലയില്‍ തന്നെ. ഏറ്റവും ഒടുവിലായി മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് സീസണിലെ മൂന്നാമത്തെ തോല്‍വിയിലേക്ക് വാര്‍ണറും കൂട്ടരും വീണത് ചെയ്‌സ് ചെയ്ത് ഇറങ്ങിയപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com