ക്രീസീന് പുറത്ത് ധവാന്‍, മങ്കാദിങ് മുന്നറിയിപ്പ് നല്‍കി പൊള്ളാര്‍ഡ്(വിഡിയോ)

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ്
ശിഖര്‍ ധവാന്‍, പൊള്ളാര്‍ഡ്/ഫോട്ടോ: ഐപിഎല്‍
ശിഖര്‍ ധവാന്‍, പൊള്ളാര്‍ഡ്/ഫോട്ടോ: ഐപിഎല്‍

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന് മങ്കാദിങ് മുന്നറിയിപ്പ് നല്‍കി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്നിങ്‌സിലെ 10ാം ഓവറിലാണ് സംഭവം. 

ബൗളിങ് ആക്ഷന്‍  നിര്‍ത്തിയ പൊള്ളാര്‍ഡ് ക്രീസിലേക്ക് തിരിച്ചു കയറാന്‍ ധവാനോട് നിര്‍ദേശിച്ചു. മങ്കാദിങ് നിയമ വിധേയമാണോ അല്ലയോ എന്ന ചര്‍ച്ച ഇതോടെ പൊള്ളാര്‍ഡ് വീണ്ടും സജീവമാക്കി. 42 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സും പറത്തി 45 റണ്‍സ് എടുത്താണ് ധവാന്‍ മടങ്ങിയത്. 

പൃഥ്വി ഷായെ തുടക്കത്തിലെ നഷ്ടമായെങ്കിലും ധവാനും സ്മിത്തും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഡല്‍ഹി ജയത്തിന് അടിത്തറയിട്ടു. സീസണില്‍ മികച്ച ഫോമിലാണ് ശിഖര്‍ ധവാന്‍. ഓറഞ്ച് ക്യാപ്പ് ഡല്‍ഹി ഓപ്പണറുടെ കൈകളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com