ധോനിയും കൂട്ടരും തയ്യാര്‍; ഐപിഎല്ലിനായി യുഎഇയിലേക്ക് പറന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി യുഎഇയിലേക്ക് തിരിച്ച് ധോനിയും സംഘവും. സെപ്തംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
വിമാനത്താവളത്തില്‍ നിന്നുള്ള ധോനിയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്‌സ് പങ്കുവെച്ചു. ഓഗസ്റ്റ് 15, 2020ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഐപിഎല്ലില്‍ മാത്രമാണ് ധോനി കളിക്കുന്നത്.
ദീപക് ചഹര്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ എന്നിവരുള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ യുഎഇയിലേക്ക് ധോനിക്കൊപ്പം പറന്ന് കഴിഞ്ഞു. ഒക്ടോബര്‍ ഒന്നിനാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരം.
46 പേജുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ബിസിസിഐ ഫ്രാഞ്ചൈസികള്‍ക്ക് കൈമാറിയിരിക്കുന്നത്. യുഎഇയിലേക്ക് പറക്കുന്ന ഐപിഎല്ലിന്റെ ഭാഗമാവുന്ന എല്ലാവരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മെയ് ആദ്യ വാരമാണ് ഐപിഎല്‍ റദ്ദാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക