ഇംഗ്ലണ്ട്, ഓസീസ് താരങ്ങള്‍ ഐപിഎല്ലിനെത്തും; സ്ഥിരീകരിച്ച് ക്രിക്കറ്റ് ബോര്‍ഡുകള്‍ 

ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു
കമിൻസിനെ അഭിനന്ദിക്കുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരങ്ങൾ/ഫയല്‍ ചിത്രം
കമിൻസിനെ അഭിനന്ദിക്കുന്ന കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരങ്ങൾ/ഫയല്‍ ചിത്രം

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലെത്തും. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും ഇക്കാര്യം സ്ഥിരീകരിച്ചു. 

പതിനാലാം ഐപിഎല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി തങ്ങളുടെ കളിക്കാരെ വിടുന്നതില്‍ ബുദ്ധിമുട്ടില്ലെന്ന് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകള്‍ ബിസിസിഐയെ അറിയിച്ചു. ഇനി ഐപിഎല്ലിനായി എത്തണമോ എന്നത് ഓരോ താരങ്ങള്‍ക്കും തീരുമാനിക്കാം. 

ഓസ്‌ട്രേലിയയുടെ മാക്‌സ് വെല്ലും ഡേവിഡ് വാര്‍ണറും ഓസീസിന്റെ വിന്‍ഡിസ് ബംഗ്ലാദേശ് പര്യടനങ്ങളില്‍ നിന്ന് ഐപിഎല്ലിന് എത്തുന്നതിനായി പിന്മാറിയിരുന്നു. ബംഗ്ലാദേശ് പര്യടനം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാറ്റി വയ്ക്കുകയും ചെയ്തു. 

തങ്ങളുടെ ജേസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, സാം കറാന്‍, മൊയിന്‍ അലി എന്നീ താരങ്ങള്‍ ഐപിഎല്ലിന് എത്താന്‍ സന്നദ്ധരാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സ് ആണ് ഐപിഎല്ലിന് എത്തിയേക്കില്ലെന്ന നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ കമിന്‍സ് തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആരാധകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com