ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ യുഎഇയില്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു താരത്തെ കൂടി ടീമിലെത്തിച്ച് പഞ്ചാബ് കിങ്‌സ്. ഓസ്‌സ്‌ട്രേലിയന്‍ പേസര്‍ നേഥന്‍ എല്ലിസിനെയാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്.
ഓസീസ് പേസര്‍മാരായാ ജേ റിച്ചാര്‍ഡ്‌സനും റിലെ മെരിഡിത്തും യുഎഇയിലേക്ക് ഐപിഎല്ലിനായി എത്തില്ലെന്ന് വ്യക്തമായതോടെയാണ് പകരം താരത്തെ പഞ്ചാബ് കണ്ടെത്തിയത്. നേഥന്‍ എല്ലിസിനെ കൂടാതെ മറ്റൊരു താരത്തെ കൂടി പഞ്ചാബ് സ്വന്തമാക്കുന്നുണ്ട്.
രണ്ടാം പകരക്കാരന്‍ ആരെന്ന പ്രഖ്യാപനം അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബ് നടത്തും. ഈ വര്‍ഷം നടന്ന താര ലേലത്തില്‍ എല്ലിസിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മുന്‍പോട്ട് വന്നിരുന്നില്ല. 20 ലക്ഷം രൂപയായിരുന്നു ഓസീസ് താരത്തിന്റെ ലേലത്തിലെ അടിസ്ഥാന വില.
ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിലും എല്ലിസിന്റെ സാന്നിധ്യമുണ്ട്. റിസര്‍വ് താരമായാണ് എല്ലിസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിന് എതിരായ ടി20യില്‍ അരങ്ങേറ്റ മത്സരത്തില്‍ ഹാട്രിക് നേടി എല്ലിസ് തിളങ്ങിയിരുന്നു. ടി20യില്‍ അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക് നേടുന്ന ആദ്യ പുരുഷ ക്രിക്കറ്റ് താരമായി എല്ലിസ് ഇവിടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക