4-9 കണ്ടിട്ടല്ല ഹസരംഗയെ സ്വന്തമാക്കിയത്, ബാംഗ്ലൂര്‍ കോച്ചിന്റെ വിശദീകരണം

ഇന്ത്യക്കെതിരായ 4-9 എന്ന ഫിഗറാണ് വാനിഡുവിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് എന്ന വിലയിരുത്തല്‍ ശക്തമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ശ്രീലങ്കന്‍ സ്പിന്നര്‍ വാനിഡു ഹസരംഗയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുന്നത്. ഇന്ത്യക്കെതിരായ 4-9 എന്ന ഫിഗറാണ് വാനിഡുവിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് എന്ന വിലയിരുത്തല്‍ ശക്തമാണ്. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരിശീലകന്‍. 

കഴിഞ്ഞ രണ്ട് വര്‍ഷമായി നമുക്കൊരു സ്‌കൗട്ടിങ് പ്രോഗ്രാം ഉണ്ട്. അതിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തും താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ഒട്ടുമിക്ക താരങ്ങളേയും ഞങ്ങള്‍ക്ക് അറിയാനാവുന്നു. വാനിഡു ഏറെ നാളായി ഞങ്ങളുടെ റഡാറിലുണ്ട്. കഴിഞ്ഞ വര്‍ഷം ഐപിഎല്ലില്‍ ഞങ്ങള്‍ക്ക് പകരം താരത്തെ വേണ്ടിവന്നിരുന്നു. ഞങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിധമുള്ള താരമാണ് ഹസരംഗ, മൈക്ക് ഹെസന്‍ പറഞ്ഞു. 

അടുത്തിടെ ഹസരംഗ മികവ് കാണിച്ചത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ഏറെ നാളായി മികവ് കണ്ടെത്താന്‍ ഹസരംഗയ്ക്ക് സാധിക്കുന്നുണ്ട്. വാലറ്റത്ത് ബാറ്റിങ്ങിലും ഹസരംഗയെ ആശ്രയിക്കാനാവും. ചഹലിനൊപ്പം ഓവര്‍സീസ് സ്പിന്നര്‍ ഇറക്കേണ്ട അവസരത്തിലും ഹസരംഗയെ ഉപയോഗിക്കാം. ഇങ്ങനെ ഹസരംഗയെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ ഓപ്ഷനുകള്‍ തെളിയുന്നുണ്ട്. 

ഇന്ത്യക്കെതിരെ അടുത്തിടെ ഹസരംഗയില്‍ നിന്ന് വന്ന പ്രകടനം മികച്ചതാണ്. എന്നാല്‍ അത് ഞങ്ങള്‍ക്ക് സര്‍പ്രൈസ് ആയിരുന്നില്ല. മൈക്ക് ഹെസന്‍ പറഞ്ഞു. 20 ടി20 ഇന്നിങ്‌സ് മാത്രമാണ് ഹസരംഗ ഇതുവരെ കളിച്ചത്.  അതിലൂടെ ഐസിസി റാങ്കിങ്ങില്‍ രണ്ടാം റാങ്കിങ്ങിലേക്ക് എത്താന്‍ ലങ്കന്‍ സ്പിന്നര്‍ക്ക് കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com