ഗുഡ്‌ബൈ പറഞ്ഞ് ഡേവിഡ് ലോയിഡ്; 22 വര്‍ഷം നീണ്ട കമന്ററി ജീവിതത്തിന് തിരശീലയിട്ടു

കമന്ററിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: കമന്ററിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയിഡ്. 22 വര്‍ഷമാണ് അദ്ദേഹം സ്‌കൈ സ്‌പോര്‍ട്‌സില്‍ ക്രിക്കറ്റ് വിദഗ്ധനായി പ്രവര്‍ത്തിച്ചത്. 

ഈ മൈക്രോഫോണ്‍ വരും തലമുറക്കായി കൈമാറേണ്ട സമയമായി എന്ന് പറഞ്ഞാണ് ഡേവിഡ് ലോയിഡിന്റെ വിരമിക്കല്‍ പ്രഖ്യാപനം. കമന്ററി ബോക്‌സില്‍ നിന്ന് മൈക്കല്‍ ഹോള്‍ഡിങ് വിരമിച്ചതിന് പിന്നാലെ ഈ ഇടത്തില്‍ കൂടുതല്‍ ശൂന്യത തനിക്ക് അനുഭവപ്പെട്ടു എന്നും അദ്ദേഹം പറയുന്നു. 

ബില്‍  ലോവ്‌റിയുമായി കമന്ററി ബോക്‌സ് പങ്കിടാന്‍ കഴിഞ്ഞു എന്നതാണ് എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. ഇയാന്‍ ബിഷപ്പ്, ഷെയ്ന്‍ വോണ്‍, രവി ശാസ്ത്രി, ഷോണ്‍ പൊള്ളക്ക്, ഇയാന്‍ സ്മിത്ത് എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും സന്തോഷം നല്‍കുന്നു. 

വരും തലമുറയെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കും വിധം സംസാരിക്കണം

സ്‌കൈയുടെ കമന്ററി ബോക്‌സ് ഇപ്പോള്‍ നാസര്‍ ഹുസെയ്ന്‍, മൈക്കല്‍ അതെര്‍ടന്‍, ഇയാന്‍ വാര്‍ഡ്, റോബര്‍ട് കീ എന്നീ പ്രഗത്ഭരുടെ കൈകളില്‍ സുരക്ഷിതമാണ്. വരും തലമുറയെ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കും വിധം മൈക്കിന് പിന്നില്‍ ഇരുന്ന് സംസാരിക്കാനാണ് കമന്ററി ബോക്‌സിലുള്ളവരോട് ഡേവിഡ് ലോയിഡ് പറയുന്നത്. 

ഇംഗ്ലണ്ടിന് വേണ്ടി 9 ടെസ്റ്റും എട്ട് ഏകദിനവും ആണ് ഡേവിഡ് ലോയിഡ് കളിച്ചത്. 1980ലാണ് ഇംഗ്ലണ്ടിന് വേണ്ടി ലോയിഡ് അവസാനം കളിച്ചത്. 74 വയസാണ് ഇപ്പോള്‍ ലോയിഡിന്റെ പ്രായം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com