'സ്പിന്നര്‍മാര്‍ക്കും ന്യൂസിലാന്‍ഡ് പരിഗണന നല്‍കണം', ടീമിന് പുറത്തായതിന് പിന്നാലെ അജാസ് പട്ടേല്‍

സ്പിന്നര്‍മാര്‍ക്കും ന്യൂസിലന്‍ഡ് ടീമില്‍ അര്‍ഹിക്കുന്ന ഇടം നല്‍കണം എന്ന് കിവീസ് ബൗളര്‍ അജാസ് പട്ടേല്‍
അജാസ് പട്ടേല്‍, ഫോട്ടോ: ട്വിറ്റര്‍
അജാസ് പട്ടേല്‍, ഫോട്ടോ: ട്വിറ്റര്‍

ക്രൈസ്റ്റ്ചര്‍ച്ച്: സ്പിന്നര്‍മാര്‍ക്കും ന്യൂസിലന്‍ഡ് ടീമില്‍ അര്‍ഹിക്കുന്ന ഇടം നല്‍കണം എന്ന് കിവീസ് ബൗളര്‍ അജാസ് പട്ടേല്‍. ബംഗ്ലാദേശിന് എതിരായ ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നാലെയാണ് അജാസ് പട്ടേലിന്റെ പ്രതികരണം. 

ഇന്ത്യക്കെതിരെ മുംബൈയില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ വന്ന പരമ്പരയില്‍ നിന്നാണ് അജാസിനെ ന്യൂസിലന്‍ഡ് ഒഴിവാക്കിയത്. അജാസ് പട്ടേലിന് പകരം രചിന്‍ രവീന്ദ്രയെയാണ് സ്പിന്നറായി കിവീടെ ടീമിലെടുത്തത്. ഇത് വലിയ ചര്‍ച്ചയായിരുന്നു. 

സ്പിന്‍ ബൗളര്‍മാര്‍ക്ക് അര്‍ഹിക്കുന്ന ഇടം ലഭിക്കാനായി ഞാന്‍ പോരാടും

സ്പിന്‍ ബൗളര്‍മാര്‍ക്ക് ന്യൂസിലാന്‍ഡ് ക്രിക്കറ്റില്‍ അര്‍ഹിക്കുന്ന ഇടം നേടിക്കൊടുക്കുന്നതിനായി ഞാന്‍ പോരാടും. ഇവിടെ ഞാന്‍ സ്പിന്‍ ബൗളറായിരിക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്ന്, വളര്‍ന്ന് വരുന്ന തലമുറയെ സ്പിന്‍ ബൗളിങ്ങിലേക്ക് വരാന്‍ പ്രേരിപ്പിക്കുക എന്നതാണ്, അജാസ് പട്ടേല്‍ പറഞ്ഞു. 

സ്പിന്നിന് അനുകൂലമായ പിച്ചുകളും ന്യൂസിലന്‍ തയ്യാറാക്കണം. എന്നാല്‍ അത്തരത്തില്‍ ഒരു മാറ്റം ന്യൂസിലന്‍ഡ് സാഹചര്യങ്ങളില്‍ വളരെ ബുദ്ധിമുട്ടാണ്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അത്തരം മാറ്റങ്ങള്‍ ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് പരീക്ഷിക്കാം. ഇത്തരം പിച്ചുകളില്‍ എങ്ങനെ പന്തെറിയാം എന്ന് മനസിലാക്കാന്‍ അത് ബൗളര്‍മാരെ സഹായിക്കും എന്നും അജാസ് പട്ടേല്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com