അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ, സൗത്ത് ആഫ്രിക്കയെ 34-4ലേക്ക് വീഴ്ത്തി പേസര്‍മാര്‍

തങ്ങളെ തകര്‍ത്ത അതേ നാണയത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മറുപടി നല്‍കി ഇന്ത്യ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: തങ്ങളെ തകര്‍ത്ത അതേ നാണയത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മറുപടി നല്‍കി ഇന്ത്യ. മൂന്നാം ദിനം ഇന്ത്യയെ 327 റണ്‍സിന് ഓള്‍ഔട്ടാക്കിയതിന് പിന്നാലെ ബാറ്റിങ് തുടര്‍ന്ന സൗത്ത് ആഫ്രിക്ക 32-4 എന്ന നിലയിലേക്ക് വീണു. 

ഡീല്‍ എല്‍ഗറെ പുറത്താക്കി ബൂമ്രയാണ് സൗത്ത് ആഫ്രിക്കയെ വീഴ്ത്തി തുടങ്ങിയത്. പിന്നാലെ ഷമി എത്തി. കീഗന്‍ പീറ്റേഴ്‌സനെ ബൗള്‍ഡ് ആക്കിയ ഷമി പിന്നാലെ മര്‍ക്രാമിന്റെ കുറ്റിയുമിളക്കി. ഡസനെ മടക്കി ഷമിക്കും ബൂമ്രയ്ക്കും പിന്നാലെ മുഹമ്മദ് സിറാജും വിക്കറ്റ് വീഴ്ത്തിയതോടെ സൗത്ത് ആഫ്രിക്ക വലിയ തകര്‍ച്ച മുന്‍പില്‍ കാണുന്നു. 

മൂന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 55 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളു. 102 പന്തില്‍ നിന്ന് 48 റണ്‍സ് എടുത്ത് രഹാനെ മടങ്ങി. 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് രാഹുലും രഹാനെയും ചേര്‍ന്ന് കണ്ടെത്തിയത്. രഹാനേയും രാഹുലും പുറത്തായതിന് ശേഷം വന്ന മറ്റ് ബാറ്റ്‌സ്മാന്മാരില്‍ ബൂമ്ര മാത്രമാണ് രണ്ടക്കം കടന്നത്.

പിന്നാലെ നാല് റണ്‍സ് എടുത്ത അശ്വിനെ റബാഡയും എട്ട് റണ്‍സ് എടുത്ത പന്തിനെ എന്‍ഗിഡിയും വന്നപാടെ മടക്കി. ഓള്‍റൗണ്ടറായി ടീമിലേക്ക് എത്തിയ ശാര്‍ദുല്‍ താക്കൂറിനും ഒന്നും ചെയ്യാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com