ഇംഗ്ലണ്ടിന് എതിരായ ചെന്നൈ ടെസ്റ്റില്‍ ബൂമ്രയുടെ ബൗളിങ്/ഫോട്ടോ: പിടിഐ
ഇംഗ്ലണ്ടിന് എതിരായ ചെന്നൈ ടെസ്റ്റില്‍ ബൂമ്രയുടെ ബൗളിങ്/ഫോട്ടോ: പിടിഐ

പന്തില്‍ ഉമിനീര് പുരട്ടാനാവാത്തത് കുഴപ്പിക്കുന്നു, വിയര്‍പ്പ് ഫലപ്രദമല്ല: ബൂമ്ര

പന്തില്‍ ഉമിനീര് പുരട്ടാന്‍ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര

ചെന്നൈ: പന്തില്‍ ഉമിനീര് പുരട്ടാന്‍ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. വിയര്‍പ്പ് പുരട്ടുന്നത് ഫലപ്രദമാവുന്നില്ലെന്നും ബൂമ്ര പറഞ്ഞു. 

ഒരു സമയം കഴിയുമ്പോള്‍ പന്ത് മൃദുവാകുന്നു. ബൗണ്‍സ് കുറയുന്നു. ഈ സമയം പന്തിന്റെ തിളക്കം കൂട്ടാന്‍ നമ്മുടെ പക്കല്‍ അധികം വഴികളില്ല. പന്തിന്റെ തിളക്കം നഷ്ടപ്പെടുന്ന സമയം ബുദ്ധിമുട്ട് നേരിടുകയാണ്. ഇന്ത്യയില്‍ പന്തില്‍ പെട്ടെന്ന് പോറല്‍ വീഴും. 

പന്തിന്റെ ഭാരം കൂട്ടാന്‍ പലപ്പോഴും പന്തിന്റെ ഒരു ഭാഗത്ത് തിളക്കം കൂട്ടണം. വിയര്‍പ്പ് ഉപയോഗിച്ച് തിളക്കം കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ അത് ഫലപ്രദമാവുന്നില്ല. പന്തിന്റെ ഒരുഭാഗം വിയര്‍പ്പ് ഉപയോഗിച്ച് ഭാരമുള്ളതാക്കി മാറ്റാന്‍ കഴിയില്ല. എന്നാല്‍ നിയമം അനുസരിച്ചേ ചെയ്യാന്‍ സാധിക്കുകയുള്ളെന്നും ബൂമ്ര പറഞ്ഞു. 

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ രണ്ട് സെഷനുകളിലും ടീമിന്റെ പ്രകടനത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ല. എന്നാല്‍ അവസാന സെഷനില്‍ അവിടവിടെയായിരുന്നു കാര്യങ്ങള്‍. ഈ ചൂടില്‍ ശരീരഭാഷ പ്രചോദനം നല്‍കുന്ന നിലനിര്‍ത്തുക എന്നതും പ്രയാസകരമാണ്. 

ആദ്യ ദിനത്തില്‍ പന്ത് വലുതായി സ്പിന്‍ ചെയ്തില്ല. രണ്ട് ടീമും ബൗള്‍ ചെയ്തതിന് ശേഷം മാത്രമാവും വിക്കറ്റില്‍ വരുന്ന മാറ്റം പറയാനാവുക. ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യമെന്നും ബൂമ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com