വിക്കറ്റ് നേട്ടത്തില്‍ നാഴികക്കല്ല്; ഇഷാന്ത് ശര്‍മ എലൈറ്റ് ക്ലബില്‍; മൂന്നാം പേസര്‍

വിക്കറ്റ് നേട്ടത്തില്‍ നാഴികക്കല്ല്; ഇഷാന്ത് ശര്‍മ എലൈറ്റ് ക്ലബില്‍; മൂന്നാം പേസര്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇഷാന്ത്/ ട്വിറ്റർ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇഷാന്ത്/ ട്വിറ്റർ

ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ടെസ്റ്റില്‍ 300 വിക്കറ്റുകള്‍ നേടുന്ന മൂന്നാം ഇന്ത്യന്‍ പേസറും ആറാമത്തെ ഇന്ത്യന്‍ ബൗളറുമായി താരം മാറി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡാന്‍ ലോറന്‍സിനെ പുറത്താക്കിയാണ് താരം എലൈറ്റ് ക്ലബില്‍ അംഗമായത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഇഷാന്ത് രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു.

ആര്‍ അശ്വിന്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, കപില്‍ ദേവ്, സഹീര്‍ ഖാന്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍. കപില്‍, സഹീര്‍ എന്നിവര്‍ക്ക് ശേഷം മുന്നൂറ് വിക്കറ്റുകള്‍ തികയ്ക്കുന്ന മൂന്നാം ഇന്ത്യന്‍ പേസറാണ് ഇഷാന്ത്.

പട്ടികയില്‍ 300 വിക്കറ്റുകള്‍ തികയ്ക്കാന്‍ ഇത്രയും കൂടുതല്‍ മത്സരം കളിച്ച താരവും ഇഷാന്താണ്. 98ാം ടെസ്റ്റ് മത്സരത്തിലാണ് ഇഷാന്ത് വിക്കറ്റ് നേട്ടം 300 കടത്തിയത്. ഈ റെക്കോര്‍ഡില്‍ മുന്നിലുള്ളത് ആര്‍ അശ്വിനാണ്. 54 മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ 300ല്‍ എത്തി. കുംബ്ലെ 66, ഹര്‍ഭജന്‍ 72, കപില്‍ 83, സഹീര്‍ 89 മത്സരങ്ങള്‍ കളിച്ചാണ് മൂന്നൂറിലെത്തിയത്.

32കാരനായ താരം ഇന്ത്യന്‍ മണ്ണില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടവും സ്വന്തമാക്കി. കപില്‍ (219), ജവഗല്‍ ശ്രീനാഥ് (108), സഹീര്‍ (104) എന്നിവരാണ് ഇഷാന്തിന് മുന്‍പേ ഇന്ത്യയില്‍ 100ന് മുകളില്‍ വിക്കറ്റുകള്‍ നേടിയ പേസര്‍മാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com