സ്പിന്നില്‍ കുരുങ്ങുമോ? രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം  

സ്പിന്നില്‍ കുരുങ്ങുമോ? രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം 
ഇന്ത്യ- ഇം​ഗ്ലണ്ട് മത്സരത്തിൽ നിന്ന്/ ട്വിറ്റർ
ഇന്ത്യ- ഇം​ഗ്ലണ്ട് മത്സരത്തിൽ നിന്ന്/ ട്വിറ്റർ

ചെന്നൈ: ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടം. മൂന്നാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരെ നഷ്ടമായി. രോഹിത് 26 റണ്‍സും പൂജാര ഏഴ് റണ്‍സും എടുത്താണ് കൂടാരം കയറിയത്. പന്ത് എട്ട് റണ്‍സെടുത്തു. ഇന്ത്യക്ക് നഷ്ടമായ നാലില്‍ മൂന്ന് വിക്കറ്റുകളും സ്പിന്നര്‍ ജാക്ക് ലീഷ് സ്വന്തമാക്കി. പൂജാര റണ്ണൗട്ടാവുകയായിരുന്നു.

അഞ്ചാം വിക്കറ്റായി വീണത് അജിന്‍ക്യ രഹാനെയായിരുന്നു. താരം പത്ത് റണ്‍സുമായി കൂടാരം കയറി. മോയിന്‍ അലിയുടെ പന്തില്‍ ഒലി പോപിന് പിടി നല്‍കിയാണ് രഹാനെയുടെ മടക്കം. 

മൂന്നാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ ചേതേശ്വര്‍ പൂജാര പുറത്തായി. ഏഴ് റണ്‍സെടുത്ത താരത്തെ ഒലി പോപ്പ് റണ്‍ ഔട്ടാക്കി. സിംഗിളെടുക്കാന്‍ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്പോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ കൈയിലെത്തിച്ചു. അതിവേഗത്തില്‍ താരം സ്റ്റംപ് ചെയ്തു. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയില്‍ നിന്നു ബാറ്റ് വഴുതി വീണു. ഇതോടെ താരം റണ്‍ ഔട്ടായി. പൂജാര മടങ്ങുമ്പോള്‍ ഇന്ത്യ 55 ന് 2 എന്ന നിലയിലായിരുന്നു. 

പിന്നീട് അതേ സ്‌കോറില്‍ തന്നെ രോഹിതും മടങ്ങി. ലീഷിന്റെ പന്തില്‍ ഫോക്‌സിന് പിടി നല്‍കിയാണ് ഹിറ്റ്മാന്റെ മടക്കം.

ക്ഷണത്തില്‍ റണ്‍ സ്‌കോര്‍ ചെയ്യുക ലക്ഷ്യമിട്ട് പന്തിനെ നേരത്തെ ഇറക്കിയെങ്കിലും പരീക്ഷണം വിജയിച്ചില്ല. എട്ട് റണ്‍സെടുത്ത പന്തും വിക്കറ്റ് കീപ്പര്‍ ഫോക്‌സിന് പിടി നല്‍കിയാണ് മടങ്ങിയത്.   

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെന്ന നിലയില്‍. 18 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഒരു റണ്ണുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. ഇന്ത്യക്ക് ഇപ്പോള്‍ 291 റണ്‍സ് ലീഡുണ്ട്. 

ഒന്നാം ഇന്നിങ്‌സില്‍ 329 റണ്‍സിന് പുറത്തായെങ്കിലും സന്ദര്‍ശകരെ 134 റണ്‍സിന് പുറത്താക്കി 195 റണ്‍സ് ലീഡ് ഇന്ത്യ പിടിച്ചെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com