സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം: രാജസ്ഥാന്‍ റോയല്‍സ് സിഒഒ

'ക്രിസ് മോറിസ് എന്നും രാജസ്ഥാന്റെ റഡാറിലുണ്ടായിരുന്ന താരമാണ്. മോറിസിന് വേണ്ടി മറ്റ് ടീമുകളില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായി'
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സഞ്ജു സാംസണിനെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുത്താനാണ് ശ്രമിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സ് സിഒഒ ജേക്ക് ലഷ്. ദേശിയ മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. 

ക്രിസ് മോറിസ് എന്നും രാജസ്ഥാന്റെ റഡാറിലുണ്ടായിരുന്ന താരമാണ്. മോറിസിന് വേണ്ടി മറ്റ് ടീമുകളില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായി. പഞ്ചാബ് കിങ്‌സ് മോറിസിന് വേണ്ടിയുള്ള ശ്രമത്തില്‍ നിന്ന് പിന്മാറിയത് ഭാഗ്യമായി. അല്ലായിരുന്നെങ്കില്‍ തങ്ങള്‍ക്ക് മോറിസിനെ നഷ്ടമാകുമായിരുന്നു എന്നും രാജസ്ഥാന്‍ റോയല്‍സ് സിഒഒ പറഞ്ഞു. 

സഞ്ജുവിനെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്നതിനെ എല്ലാവരും പിന്തുണച്ചു. നേതൃപാഠവം ജന്മസിദ്ധമായി സഞ്ജുവിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ വഴികള്‍ സഞ്ജുവിന് അറിയാം. സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ ടീം കെട്ടിപ്പടുക്കാന്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

16.25 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് സഞ്ജു സാംസണിനെ രാജസ്ഥാന്‍ നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ സ്മിത്തിന് കീഴില്‍ നിരാശപ്പെടുത്തി. സഞ്ജുവിന് കീഴില്‍ പ്ലേഓഫ് കടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com