ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്ര. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാലാം ടെസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന ബൂമ്രയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു.
ബൂമ്രയ്ക്ക് പകരം മറ്റൊരു താരത്തെ ടീമിനൊപ്പം ചേര്‍ക്കില്ല. മാര്‍ച്ച് നാലിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ബൂമ്രയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു. നാലാം ടെസ്റ്റില്‍ നിന്ന് ബൂമ്ര പിന്മാറാനുള്ള കാരണം വ്യക്തമായിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ