വംശീയമായി അധിക്ഷേപിക്കരുത്; താരങ്ങളെ 'പാഠം പഠിപ്പിക്കാന്‍' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

വംശീയമായി അധിക്ഷേപിക്കരുത്; താരങ്ങളെ 'പാഠം പഠിപ്പിക്കാന്‍' ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്
ഇം​ഗ്ലണ്ട് താരങ്ങൾ/ ട്വിറ്റർ
ഇം​ഗ്ലണ്ട് താരങ്ങൾ/ ട്വിറ്റർ

ലണ്ടന്‍: വംശീയമായ അധിക്ഷേപം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരുന്ന ഒരു വിഭാഗം കായിക താരങ്ങളാണ്. ഫുട്‌ബോളിലും ക്രിക്കറ്റിലുമൊക്കെ പല താരങ്ങളും ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരകളായി മാറുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്‌റ എന്നിവരെ ഓസ്‌ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു. 

ഇപ്പോഴിതാ ഇക്കാര്യത്തില്‍ ശ്രദ്ധേയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീം അംഗങ്ങള്‍ക്ക് വംശീയ വിരുദ്ധ പരിശീലനം നല്‍കാന്‍ ഇംഗ്ലീഷ് അധികൃതര്‍ തീരുമാനിച്ചു. ഈ വര്‍ഷം തന്നെ താരങ്ങള്‍ക്ക് പരിശീലനം നല്‍കും. 

ഇംഗ്ലണ്ട് ടീമിലെത്തുന്ന പല കറത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരും ന്യൂനപക്ഷങ്ങളുമായ താരങ്ങള്‍ പല നിലയില്‍ ഇത്തരം അവഹേളനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരകളാകേണ്ടി വരുന്നതായി സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് ഇംഗ്ലീഷ് ബോര്‍ഡിന്റെ ശ്രദ്ധേയ നീക്കം. 

വിവിധ സാംസ്‌കാരിക പരിസരങ്ങളില്‍ നിന്ന് എത്തുന്ന താരങ്ങളോടുള്ള പെരുമാറ്റം, ഡ്രസിങ് റൂം സംസ്‌കാരം തുടങ്ങി വിവിധ വിഷയങ്ങളില്‍ താരങ്ങള്‍ക്ക് അവബോധമുണ്ടാക്കുകയാണ് പരിശീലന ക്ലാസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 600 പേരില്‍ 45 ശതമാനം താരങ്ങളും പറഞ്ഞത് സഹ താരങ്ങളില്‍ നിന്ന് വംശീയമായി അധിക്ഷേപം ഏല്‍ക്കേണ്ടി വന്നു എന്നായിരുന്നു. പരിശീലകനില്‍ നിന്ന് പത്ത് ശതമാനം പേര്‍ക്കും ആരാധകരുടെ ഭാഗത്ത് നിന്നോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ 30 ശതമാനത്തിനും ഇത്തരത്തിലുള്ള അവഹേളനം നേരിടേണ്ടി വന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com