ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് യുഎഇ വേദിയാവുമ്പോള്‍ കളിക്കാന്‍ എത്തുന്ന ഓസീസ് താരങ്ങളെ കുറിച്ച് സൂചന. നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത് പോലെ പാറ്റ് കമിന്‍സ് മാറി നില്‍ക്കും.
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായ ഭൂരിഭാഗം ഓസീസ് താരങ്ങളും കളിക്കാനെത്തും. ഗ്ലെന്‍ മാക്‌സ് വെല്‍, ജെ റിച്ചാര്‍ഡ്‌സന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, സ്റ്റൊയ്‌നിസ്, ഡാനിയേല്‍ സംസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ യുഎഇയില്‍ ഉണ്ടാവുമെന്നാണ് സൂചന.
ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരുടെ കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. സണ്‍റൈസേഴ്‌സിന്റെ നായക സ്ഥാനത്ത് നിന്നും പതിനാലാം ഐപിഎല്‍ സീസണിന്റെ പകുതിക്ക് വെച്ച് വാര്‍ണറെ പുറത്താക്കിയിരുന്നു. പ്ലേയിങ് ഇലവനിലും വാര്‍ണര്‍ക്ക് അവസരം ലഭിച്ചില്ല. ഡല്‍ഹി ക്യാപിറ്റല്‍സില്‍ സ്റ്റീവ് സ്മിത്തിന് ഇലവനില്‍ അവസരം ലഭിച്ചിട്ടും താളം കണ്ടെത്തുന്ന നിലയിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍ വാര്‍ണര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിന്‍ഡിസ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ക്കുള്ള ഓസീസ് ടീമില്‍ നിന്ന് പിന്മാറിയിരുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ വേണ്ടിയാണ് ഇതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതിനെ വിമര്‍ശിച്ച് ഓസീസ് വൈറ്റ്‌ബോള്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് എത്തിയിരുന്നു. ഈ താരങ്ങളെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കില്ലെന്ന മുന്നറിയിപ്പാണ് ഫിഞ്ച് നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക