'ഏഷ്യക്കാര്‍ക്ക് വൃത്തികെട്ട മുഖം, ഭാഷ'; വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ്‌ ഗ്രീസ്മാനും ഡെംബലെയും

ഹോട്ടല്‍ മുറിയിലെത്തിയ ഏഷ്യക്കാരായ ജീവനക്കാരെ ചൂണ്ടി ബാഴ്‌സയുടെ ഫ്രഞ്ച് താരങ്ങളില്‍ നിന്ന് വന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് ക്ഷമാപണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാരിസ്: വംശിയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച് ഫ്രഞ്ച് താരങ്ങളായ അന്റോയിന്‍ ഗ്രീസ്മാനും ഡെംബലെയും. തങ്ങളുടെ ഹോട്ടല്‍ മുറിയിലെത്തിയ ഏഷ്യക്കാരായ ജീവനക്കാരെ ചൂണ്ടി ബാഴ്‌സയുടെ ഫ്രഞ്ച് താരങ്ങളില്‍ നിന്ന് വന്ന പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതോടെയാണ് ക്ഷമാപണം. 

ഈ വൃത്തികെട്ട മുഖങ്ങള്‍ വച്ച് നിങ്ങള്‍ക്ക് PES കളിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് ഒട്ടും ലജ്ജ തോന്നുന്നില്ലേ എന്ത് തരത്തിലുള്ള മോശം ഭാഷയാണ് ഇത്? നിങ്ങളുടെ രാജ്യം സാങ്കേതികമായി മുന്നേറുന്നുണ്ടോ ഇല്ലയോ എന്നിങ്ങനെയാണ് ഗ്രീസ്മാന്റേയും ഡെബംലയുടേയുമായി പുറത്തുവന്ന വീഡിയോയിലെ സംഭാഷണങ്ങള്‍. 

2019ലെ വീഡിയോയാണ് ഇത്. ജപ്പാനില്‍ പ്രീസീസണ്‍ ടൂറിനായി ബാഴ്‌സലോണ പോയപ്പോഴാണ് ഇരുവരുടേയും വംശിയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ വന്നത്. ടെലിവിഷന്‍ ശരിയാക്കാന്‍ എത്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെയായിരുന്നു ഇരു താരങ്ങളുടേയും വിദ്വേഷം നിറഞ്ഞ വാക്കുകള്‍. 

ആരേയും വംശീയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഡെംബെലെ പ്രതികരിച്ചത്. എല്ലാതരത്തിലുള്ള വിവേചനത്തിനും എതിരാണെന്ന് ഗ്രീസ്മാന്‍ പറഞ്ഞു. എനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഞാന്‍ നിഷേധിക്കുന്നു. എന്നാല്‍ ജാപ്പനിസ് സുഹൃത്തക്കളെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, ഗ്രീസ്മാന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com