ക്രിസ്റ്റ്യാനോയുടെ പിന്‍ഗാമി, ഫിഫ 22ല്‍ കവര്‍ സ്റ്റാറായി എംബാപ്പെ

ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന ഫിഫയുടെ വീഡിയോ ഗെയിംസിന്റേയും ഭാവിയില്‍ ഇറങ്ങുന്നവയുടേയും കവര്‍ മുഖമായാണ് എംബാപ്പെയെ തെരഞ്ഞെടുത്തത്
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

ലണ്ടന്‍: ഫിഫ 22ന്റെ കവര്‍ സ്റ്റാറായി പിഎസ്ജിയുടെ മുന്നേറ്റ നിര താരം എംബാപ്പെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് ഫിഫയുടെ വീഡിയോ ഗെയിംസിന്റെ കവര്‍ സ്റ്റാറായി എംബാപ്പെ മാറിയത്. 

ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന ഫിഫയുടെ വീഡിയോ ഗെയിംസിന്റേയും ഭാവിയില്‍ ഇറങ്ങുന്നവയുടേയും കവര്‍ മുഖമായാണ് എംബാപ്പെയെ തെരഞ്ഞെടുത്തത്. നേരത്തെ ഫിഫയുടെ പ്രമൊഷണല്‍ സാധ്യതകള്‍ക്ക് വേണ്ടി എംബാപ്പെയെ ഉപയോഗിച്ചിരുന്നു. എന്നാലിപ്പോള്‍ ആദ്യമായാണ് മുന്‍നിരയില്‍ ഒറ്റയ്ക്ക് എംബാപ്പെ സ്ഥാനം പിടിക്കുന്നത്. 

നേരത്തെ ക്രിസ്റ്റ്യാനോയുടെ മുഖമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫിഫയുടെ കവറാവുക എന്നത് സ്വപ്‌നമായിരുന്നു എന്ന് എംബാപ്പെ പറഞ്ഞു. ഫിഫ 22ന്റെ മൂന്ന് സ്റ്റാന്‍ഡേര്‍ഡ്, ചാമ്പ്യന്‍സ്, ലെജന്‍ഡ്‌സ് എന്നീ മൂന്ന് എഡിഷനുകളിലും എംബാപ്പെയുടെ കവറാവും ഉപയോഗിക്കുക. 

അള്‍ട്ടിമേറ്റ് എഡിഷന്റെ കവറിലും എംബാപ്പെയുടെ മുഖമാവും. നേരത്തെ ഫ്രഞ്ച് ഫുഡ്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാനായിരുന്നു അള്‍ട്ടിമേറ്റ് എഡിഷന്റെ കവര്‍. ലിവര്‍പൂളിന്റെ അലക്‌സാന്‍ഡര്‍ അര്‍നോള്‍ഡ്, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫെലിക്‌സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ എര്‍ലിങ് ഹാലന്‍ഡ് എന്നിവരുടെ മുഖവും ഇന്‍ ഗെയിം മെനുവിലും മറ്റ് ഗ്രാഫിക്‌സുകളിലും ധാരളമായി കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com