ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ; 7 വിക്കറ്റ് വിജയം

ശ്രീലങ്ക ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
india_-srilanka1
india_-srilanka1

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ എകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി  അരങ്ങേറ്റ മത്സരം കളിച്ച ഇഷാന്‍ കിഷനും ശിഖര്‍ ധവാനും് അര്‍ധ സെഞ്ച്വുറി നേടി.

തുടക്കം മുതലേ തകര്‍ത്തടിച്ച പൃഥ്വി ഷായാണ് ഇന്ത്യന്‍ ബാറ്റിങ്ങിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. 24 പന്തുകള്‍ നേരിട്ട ഷാ ഒന്‍പതു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിങ് ആരംഭിച്ചതു മുതല്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു പൃഥ്വി ഷാ. ക്യാപ്റ്റന്‍ കൂടിയായ ഐപിഎഎല്ലിലെ ഓപ്പണിങ് പങ്കാളി ശിഖര്‍ ധവാനെ മറുവശത്ത് കാഴ്ചക്കാരനാക്കി മുന്നേറിയ ഷാ, ഓവറില്‍ ശരാശരി രണ്ടു ഫോറുകളെങ്കിലും ഉറപ്പുവരുത്തി. ആദ്യ ഓവറില്‍ ഇരട്ട ഫോറുകളുമായി തുടക്കമിട്ട ഷാ, മൂന്നാം ഓവറില്‍ മാത്രം ഒറ്റ ഫോറില്‍ ഒതുങ്ങി. ക്രീസില്‍നിന്ന ബാക്കി ഓവറുകളിലെല്ലാം കുറഞ്ഞത് രണ്ടു ഫോറുകള്‍ ഉറപ്പാക്കി. അപകടകാരിയായി മുന്നേറിയ ഷായെ ഒടുവില്‍ ആറാം ഓവറില്‍ സ്പിന്നുമായെത്തിയ ധനഞ്ജയ ഡിസില്‍വയാണ് വീഴ്ത്തിയത്. ആവിഷ്‌ക ഫെര്‍ണാണ്ടോ ക്യാച്ചെടുത്തു.

പൃഥ്വി 'ഷോ'യില്‍ പ്രചോദിതനായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയാണ് വരവറിയിച്ചത്. തൊട്ടടുത്ത പന്ത് ഫോര്‍. പിന്നീട് കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തിയ കിഷന്‍ 33 പന്തില്‍ അരങ്ങേറ്റ മത്സരത്തിലെ അര്‍ധസെഞ്ചുറി കടന്നു. ട്വന്റി20യിലും അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ടിനെതിരെ കിഷന്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com