ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി ഫൈനലില്‍; അഭിഷേക് വര്‍മ പുറത്ത്‌

നാലാം സീരീസില്‍ 100ല്‍ നൂറ് നേടിയതുള്‍പ്പെടെ ആറ് സീരീസിലും മികവ് കാണിച്ചാണ് സൗരഭ് ചൗധരി ഫൈനലിലേക്ക് കടക്കുന്നത്
സൗരഭ് ചൗധരി, അഭിഷേക് വര്‍മ/ഫോട്ടോ: ട്വിറ്റര്‍
സൗരഭ് ചൗധരി, അഭിഷേക് വര്‍മ/ഫോട്ടോ: ട്വിറ്റര്‍

ടോക്യോ: ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ സൗരഭ് ചൗധരി ഫൈനലില്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ ഷൂട്ടിങ് സെന്‍സേഷന്‍ ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12നാണ് ഫൈനല്‍. എന്നാല്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന അഭിഷേക് വര്‍മയ്ക്ക് ഫൈനല്‍ കടക്കാനായില്ല. 

യോഗ്യതാ റൗണ്ടില്‍ ഒന്നാമതായാണ് സൗരഭ് ചൗധരി ഫൈനലില്‍ കടന്നത്. 
600ല്‍ 586 പോയിന്റോടെയാണ് സൗരഭ് ക്വാളിഫിക്കേഷന്‍ റൗണ്ട് അവസാനിപ്പിച്ചത്. നാലാം സീരീസില്‍ 100ല്‍ നൂറ് നേടിയതുള്‍പ്പെടെ ആറ് സീരീസിലും മികവ് കാണിച്ചാണ് സൗരഭ് ചൗധരി ഫൈനലിലേക്ക് കടക്കുന്നത്. 

സൗരഭ് ചൗധരിയെ കൂടാതെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്നു അഭിഷേക് ശര്‍മ. നാലാം സീരിസ് എത്തിയപ്പോള്‍ 9ാം സ്ഥാനത്തേക്ക് കയറി അഭിഷേക് ഫൈനല്‍ പ്രതീക്ഷ ഉയര്‍ത്തി. അഞ്ചാം സീരിസില്‍ 30ല്‍ 30 പൂര്‍ത്തിയാക്കി അഭിഷേക് ആദ്യ എട്ടിലേക്ക് കടന്നിരുന്നു. 

ആറാം സീരീസ് ആരംഭിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിഷേക്. ആറാം സീരിസ് അവസാനിക്കുമ്പോള്‍ അഭിഷേകിന്റെ സ്‌കോര്‍ 600ല്‍ 575. അവസാന സീരിസില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതോടെയാണ് അഭിഷേക് ശര്‍മയ്ക്ക് ഫൈനല്‍ നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com