'പണത്തിന് വേണ്ടി ഐപിഎല്ലിനായി പോകുന്നവർ ദേശിയ ടീമിൽ കളിക്കാൻ യോ​ഗ്യരല്ല'; ഓസീസ് താരങ്ങൾക്കെതിരെ ഷെയ്ൻ വോൺ

വിൻഡിസ്, ബം​ഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസീസ് ടീമിൽ നിന്ന് പ്രമുഖ താരങ്ങൾ മാറി നിൽക്കുന്നത് ചൂണ്ടിയാണ് വോണിന്റെ വാക്കുകൾ
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

സിഡ്നി: പണത്തിന് വേണ്ടി ദേശിയ ടീമിൽ നിന്ന് മാറി നിൽക്കുന്നവർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോ​ഗ്യരല്ലെന്ന് ഓസീസ് മുൻ സ്പിന്നർ ഷെയ്ൻ വോൺ. വിൻഡിസ്, ബം​ഗ്ലാദേശ് പര്യടനങ്ങൾക്കുള്ള ഓസീസ് ടീമിൽ നിന്ന് പ്രമുഖ താരങ്ങൾ മാറി നിൽക്കുന്നത് ചൂണ്ടിയാണ് വോണിന്റെ വാക്കുകൾ. 

എനിക്ക് ഈ കളിക്കാരോട് അതൃപ്തിയൊന്നുമില്ല. അവർക്ക് പണമുണ്ടാക്കണം എന്നാണെങ്കിൽ ങ്ങനെ ചെയ്യട്ടെ. എന്നാൽ നിങ്ങൾക്ക് ദേശിയ ടീമിന് വേണ്ടി കളിക്കണം എന്ന ആ​ഗ്രഹം ഉള്ളപ്പോഴും പണത്തിന് വേണ്ടി ഐപിഎല്ലിന് മുൻതൂക്കം നൽകിയാൽ പിന്നെ നിങ്ങൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ യോ​ഗ്യരല്ല, വോൺ പറഞ്ഞു. 

അവർക്ക് ടെസ്റ്റ് മത്സരങ്ങൾ നഷ്ടപ്പെടുകയും രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കാതേയും വന്നേക്കാം പണത്തിന് പിന്നാലെ പോവുന്നതിനാൽ. ഒരു ചെറിയ സമയത്തേക്ക് കളിച്ച് കോടിക്കണക്കിന് പണം നേടുക എന്ന സാധ്യത മുൻപിൽ വരുമ്പോൾ  ആ പണം സ്വീകരിക്കുക എന്നത് എളുപ്പമുള്ള തീരുമാനമാണ്. എന്നാൽ ക്രിക്കറ്റ് താരം എന്ന നിലയിൽ നിങ്ങൾ സ്വയം മൂല്യം കൽപ്പിക്കുന്നുണ്ട് എങ്കിൽ, ഏറ്റവും മികച്ച കളിക്കാർക്കെതിരെ കളിച്ച് കഴിവ് തെളിയിക്കണം എന്നുണ്ടെങ്കിൽ അതിന് രാജ്യാന്തര ക്രിക്കറ്റ് എന്നൊരു വേദി മാത്രമേയുള്ളു, ഷെയ്ൻ വോൺ പറഞ്ഞു. 

നിങ്ങൾ ആ പണം സ്വീകരിക്കാനാണ് തീരുമാനിക്കുന്നത് എങ്കിൽ അതിൽ ഒരു പ്രശ്നവും ഇല്ല. എന്നാൽ ഏതാനും ടെസ്റ്റിൽ റൺസ് സ്കോർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കാതെ വന്നാൽ നിങ്ങൾക്ക് പകരമെത്താൻ കളിക്കാർ തയ്യാറാണ്. നിങ്ങൾ എത്ര മികച്ച താരമാണെങ്കിൽ പോലും...വോൺ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com