കണ്ണീരണിഞ്ഞ് സെറീനയും വിംബിള്‍ഡണില്‍ നിന്ന് പിന്മാറി; വഴുക്കലുള്ള കോര്‍ട്ട് എന്ന് താരങ്ങള്‍

വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് സെറീനയ്ക്ക് പിന്മാറേണ്ടി വന്നു
വിംബിള്‍ഡണില്‍ സെറീന വില്യംസ് പരിക്കിനെ തുടര്‍ന്ന് പിന്മാറി/ഫോട്ടോ: ട്വിറ്റര്‍
വിംബിള്‍ഡണില്‍ സെറീന വില്യംസ് പരിക്കിനെ തുടര്‍ന്ന് പിന്മാറി/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: 24ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് വിംബിള്‍ഡന്‍ കോര്‍ട്ടിലേക്ക് എത്തിയ സെറീന വില്യംസ് കണ്ണീരണിഞ്ഞ് പടിയിറങ്ങി. വിംബിള്‍ഡണില്‍ ആദ്യ റൗണ്ടില്‍ തന്നെ പരിക്കിനെ തുടര്‍ന്ന് സെറീനയ്ക്ക് പിന്മാറേണ്ടി വന്നു. 

വിംബിള്‍ഡണിലെ തന്റെ ആദ്യ റൗണ്ടില്‍ അണ്‍സീഡായ ബെലാറുസിയന്‍ താരത്തിനെതിരെ 3-2ന് മുന്‍പില്‍ നില്‍ക്കുമ്പോഴാണ് വഴക്കലുള്ള സെന്റര്‍ കോര്‍ട്ടില്‍ സെറീന പരിക്കിന്റെ പിടിയിലേക്ക് വീണത്. ഈ സമയം ഇടവേളയെടുത്ത് സെറീന തിരിച്ചുവന്നെങ്കിലും കളിയില്‍ പരിക്ക് അലട്ടി. 

3-1ല്‍ നിന്ന് സസ്വോവിച്ച് 3-3ലേക്കും എത്തി. സെര്‍വിനായി ഒരുങ്ങുന്ന സമയം ഇവിടെ സെറീന കണ്ണീരണിഞ്ഞു. പിന്നാലെ പിന്മാറ്റവും. എന്റെ വലത് കാലിലെ പരിക്കിനെ തുടര്‍ന്നാണ് പിന്മാറേണ്ടി വന്നത്. അതെന്റെ ഹൃദയം തകര്‍ക്കുന്നു എന്നാണ് സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

സെറീനയുടെ പിന്മാറ്റത്തിന് പിന്നാലെ വിംബിള്‍ഡണിലെ വഴുക്കലുള്ള കോര്‍ട്ടില്‍ ആശങ്ക പ്രകടിപ്പിച്ച് ആന്‍ഡി മുറേയുമെത്തി. വിംബിള്‍ഡണില്‍ ഇത് തുടരെ രണ്ടാമത്തെ താരമാണ് പിന്മാറുന്നത്. നേരത്തെ ഫ്രഞ്ച് താരം മനാരിനോയും പിന്മാറിയിരുന്നു. 

സെറീനയുടെ പിന്മാറ്റം വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് റോജര്‍ ഫെഡറര്‍ പ്രതികരിച്ചത്. തുടരെ കളിക്കാര്‍ പിന്മാറുന്നത് ഞെട്ടിക്കുന്നു. സെറീനയ്ക്കും അവിടെ പ്രശ്‌നം നേരിട്ടിരിക്കുന്നു. അവിടെ വളരെ വളരെ സൂക്ഷിച്ച് വേണം നീങ്ങാനെന്നും കോര്‍ട്ടിലെ പ്രശ്‌നങ്ങളിലേക്ക് ചൂണ്ടി ഫെഡറര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com