കത്തിക്കയറി പൃഥ്വി ഷാ; വിജയ് ഹസാരെയില്‍ നാലാം സെഞ്ച്വറി; അടിച്ചെടുത്തത് 122 പന്തില്‍ 165 റണ്‍സ്

കത്തിക്കയറി പൃഥ്വി ഷാ; വിജയ് ഹസാരെയില്‍ നാലാം സെഞ്ച്വറി; അടിച്ചെടുത്തത് 122 പന്തില്‍ 165 റണ്‍സ്
പൃഥ്വി ഷാ/ ട്വിറ്റർ
പൃഥ്വി ഷാ/ ട്വിറ്റർ

ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ നാലാം സെഞ്ച്വറി കുറിച്ച് മുംബൈ നായകന്‍ പൃഥ്വി ഷാ. കര്‍ണാടകയ്‌ക്കെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിന്റെ രണ്ടാം സെമിയില്‍ കര്‍ണാടകയ്‌ക്കെതിരായ പോരാട്ടത്തിലാണ് പ്രിഥ്വി ശതകം കുറിച്ചത്. താരത്തിന്റെ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ 49.2 ഓവറില്‍ 322 റണ്‍സ് അടിച്ചെടുത്തു. 

122 പന്തുകള്‍ നേരിട്ട് 17 ഫോറും ഏഴ് സിക്‌സും സഹിതം പൃഥ്വി 165 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ആകെ 754 റണ്‍സെടുത്ത് ടോപ് സ്‌കോററായി നില്‍ക്കുകയാണ് പൃഥ്വി. ഇന്നത്തെ പോരാട്ടമടക്കം മൂന്ന് മത്സരങ്ങളിലാണ് പൃഥ്വി മുംബൈ ടീമിനെ നയിച്ചത്. ഈ മൂന്ന് മത്സരങ്ങളിലും താരം മൂന്നക്കം കടന്നു എന്നതും ശ്രദ്ധേയമാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ട് സെഞ്ച്വറികളുമാണ് താരം ക്യാപ്റ്റനായ മൂന്ന് മത്സരങ്ങളിലും പുറത്തെടുത്തത്. 

സൗരാഷ്ട്രക്കെതിരായ പോരാട്ടത്തില്‍ താരം 123 പന്തുകള്‍ നേരിട്ട് 185 റണ്‍സും കണ്ടെത്തിയിരുന്നു. ലിസ്റ്റ് എ പോരാട്ടത്തില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡും പൃഥ്വി നേടിയിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരെയാണ് പിന്തള്ളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com