'പാവങ്ങളുടെ എംഎസ് ധോനിയാണ് മിസ്ബാ ഉള്‍ ഹഖ്'; റമീസ് രാജയുടെ താരതമ്യം

സംയമനം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ് മിസ്ബായും ധോനിയും. ഒരു വൈകാരികതയും പ്രകടിപ്പിക്കില്ല ധോനി
മിസ്ബാ ഉള്‍ ഹഖ്, എംഎസ് ധോനി/ഫയല്‍ ചിത്രം
മിസ്ബാ ഉള്‍ ഹഖ്, എംഎസ് ധോനി/ഫയല്‍ ചിത്രം

ലാഹോര്‍: പാവങ്ങളുടെ എംഎസ് ധോനിയാണ് പാകിസ്ഥാന്‍ മുന്‍ താരം മിസ്ബാ ഉള്‍ ഹഖ് എന്ന് റമീസ് രാജ. ധോനിയേയും മിസ്ബാ ഉള്‍ ഹഖിനേയും താരതമ്യം ചെയ്യുമ്പോഴായിരുന്നു റമീസ് രാജയുടെ വാക്കുകള്‍. 

സംയമനം പാലിച്ച് നില്‍ക്കുന്ന വ്യക്തിയാണ് മിസ്ബായും ധോനിയും. ഒരു വൈകാരികതയും പ്രകടിപ്പിക്കില്ല ധോനി. മിസ്ബായും അങ്ങനെയാണ്. പാകിസ്ഥാന്റെ ജിപിഎസ് ശരിയായി വെക്കുകയാണ് മിസ്ബാ ഇപ്പോള്‍ ചെയ്യേണ്ടത്. പാകിസ്ഥാന്‍ മത്സരം തോറ്റാല്‍ മിസ്ബാ കൂടിനുള്ളിലേക്ക് ചുരുങ്ങും. ശരിയായ കഴിവുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തി എടുത്താല്‍, പ്രതികൂല ഫലം ലഭിച്ചാല്‍ പോലും നമ്മള്‍ ഭയപ്പെടേണ്ടതായില്ല, റമീസ് രാജ പറഞ്ഞു. 

വിദേശ പരിശീലകരുടെ ആവശ്യമില്ലെന്നും റമീസ് രാജ പറഞ്ഞു. ഓരോ പരമ്പരയേയും സാഹചര്യങ്ങളേയും വിലയിരുത്തി ഓരോ പരമ്പരയ്ക്കുമായി സ്‌പെഷ്യലിസ്റ്റ് കോച്ചുകളെ നിയമിക്കുന്നതാണ് ഉചിതം. ഓരോ പര്യടനത്തിനും പ്രത്യേകം പരിശീലകരെ വയ്ക്കണം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനേയും റമീസ് രാജ വിമര്‍ശിച്ചു. എല്ലാ ടീമും കളിച്ച മത്സരങ്ങള്‍ തുല്യമല്ല. പോയിന്റ് സിസ്റ്റവും വിചിത്രമാണ്. അടുത്ത തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഉണ്ടാവുകയാണ് എങ്കില്‍ ആ സമയം മറ്റൊരു ഏകദിന, ടി20 മത്സരം ഉണ്ടാവരുത്. അങ്ങനെയാണ് ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com