മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം
മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം

കോവി‍ഡ് ബാധിതരായവരെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിച്ചു; ചെന്നൈ സൂപ്പർ കിങ്സിനെതിരെ വിമർശനം 

കോവിഡ് പോസിറ്റീവായ വ്യക്തികളെ റൂമിന് പുറത്തേക്ക് ഇറക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്

ന്യൂഡൽഹി: കോവി‍‍ഡ് പോസിറ്റീവായ ലക്ഷ്മീപതി ബാലാജി, മൈക്ക് ഹസി എന്നിവരെ എയർ ആംബുലൻസ് വഴി ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിലെത്തിച്ച നടപടി വിവാദത്തിൽ. കോവിഡ് പോസിറ്റീവായ വ്യക്തികളെ റൂമിന് പുറത്തേക്ക് ഇറക്കാൻ ചെന്നൈ സൂപ്പർ കിങ്സിന് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്. 

മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികൾക്കാണ് ഇതിൽ അത‍ൃപ്തിയുള്ളത്. ഡ്രൈവർ, എയർപോർട്ടിലെ ജീവനക്കാർ, സെക്യൂരിറ്റി ഉദ്യോ​ഗസ്ഥർ എന്നിവരുടെ സുരക്ഷയ്ക്ക് ഇതിലൂടെ ചെന്നൈ പ്രാധാന്യം നൽകിയില്ലെന്ന് മറ്റ് ഫ്രാഞ്ചൈസി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കോവിഡ് പോസിറ്റീവാകുന്ന വ്യക്തി 10 ദിവസം ക്വാറന്റൈനിലിരിക്കണമെന്നും രണ്ട് നെ​ഗറ്റീവ് ഫലങ്ങൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാൻ പാടുള്ളെന്നുമാണ് ബിസിസിഐ ചട്ടം. എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് ബിസിസിഐ ചട്ടങ്ങളും സർക്കാർ നിർദേശിക്കുന്ന പ്രോട്ടോക്കോളുകളും മറികടന്നതായി വിമർശനം വരുന്നു. 

ലക്ഷ്മീപതി ബാലാജിക്കാണ് ചെന്നൈ സൂപ്പർ കിങ്സ് ക്യാമ്പിൽ ആദ്യം കോവിഡ് പോസിറ്റീവായത്. ഐപിഎൽ ഉപേക്ഷിക്കാനുള്ള ബിസിസിഐ തീരുമാനം വന്നതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റി‌ങ് പരിശീലകൻ മൈക്ക് ഹസിക്കും കോവിഡ് പോസിറ്റീവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com