സീഫേർട്ട്/ഫോട്ടോ: വീഡിയോ ദൃശ്യം, ട്വിറ്റർ
സീഫേർട്ട്/ഫോട്ടോ: വീഡിയോ ദൃശ്യം, ട്വിറ്റർ

കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു; സംസാരിക്കവെ കണ്ണീരടക്കാനാവാതെ സീഫേർട്ട്

എന്താണ് അടുത്തതായി സംഭവിക്കാൻ പോവുന്നത് എന്ന് എനിക്ക് ചിന്തിക്കാൻ പോലുമായില്ല. അതാണ് ഏറ്റവും ഭയപ്പെടുത്തിയതും

വെല്ലിങ്ടൺ: ഇന്ത്യയിൽ വെച്ച് കോവിഡ് ബാധിതനായതിനെ കുറിച്ച് സംസാരിക്കവെ കണ്ണീരണിഞ്ഞ് ന്യൂസിലാൻഡ് ക്രിക്കറ്റ് താരം സീഫേർട്ട്. തന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് അധികൃതർ പറഞ്ഞപ്പോൾ ഹൃദയം തകർന്നു പോയെന്ന് സീഫേർട്ട് പറഞ്ഞു. 

ലോകം നിശ്ചലമായത് പോലെ തോന്നി. എന്താണ് അടുത്തതായി സംഭവിക്കാൻ പോവുന്നത് എന്ന് എനിക്ക് ചിന്തിക്കാൻ പോലുമായില്ല. അതാണ് ഏറ്റവും ഭയപ്പെടുത്തിയതും. അസ്വസ്ഥപ്പെടുത്തുന്ന കാര്യങ്ങളാണ് അതിന് മുൻപ് കേട്ടുകൊണ്ടിരുന്നത്. എനിക്കും അതെല്ലാം നേരിടേണ്ടി വരുമെന്ന് തോന്നി. ഓക്സിജൻ ലഭിക്കുന്നില്ല എന്നെല്ലാമുള്ള വാർത്തകളാണ് ഇന്ത്യയിൽ നിന്ന് കേട്ടിരുന്നത്. അങ്ങനെയൊരു സാഹചര്യമാണോ നമുക്ക് മുൻപിലേക്കും വരുന്നത് എന്ന് പറയാനാവില്ലല്ലോ, സീഫേർട്ട് പറഞ്ഞു. 

ഓക് ലാൻഡിൽ എത്തിയതിന് ശേഷം ക്വാറന്റൈനിൽ കഴിയുന്ന ഹോട്ടലിൽ നിന്നും വീഡിയോ കോൺഫറൻസിങ് വഴിയാണ് സീഫേർട്ട് സംസാരിച്ചത്. ചെറിയ കോവിഡ് ലക്ഷണങ്ങളാണ് സീഫേർട്ടിന് ഉണ്ടായിരുന്നത്. എന്നാൽ സമ്മർദം കീവീസ് താരത്തെ തളർത്തി. സീഫേർട്ട് ഉൾപ്പെടെ നാല് കെകെആർ കളിക്കാർക്കാണ് കോവിഡ് പോസിറ്റീവായത്. 

സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് കൊൽക്കത്ത ക്യാമ്പിൽ കോവിഡ് പോസിറ്റീവായിരുന്നു. ഇന്ത്യയിൽ ബബിളിലായിരുന്നപ്പോൾ ഒരു നിമിഷം പോലം സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെട്ടിരുന്നില്ലെന്നും സീഫേർട്ട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com