വമ്പന്‍ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങുന്നു, സ്പിന്‍ കെണിയില്‍ വീഴ്ത്താന്‍ അഫ്ഗാനിസ്ഥാന്‍

മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ അഫ്ഗാനിസ്ഥാന്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ട്വന്റി20 ലോകകപ്പിലെ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാന് എതിരെ. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ അഫ്ഗാനിസ്ഥാന്‍.  ആദ്യ രണ്ട് കളിയില്‍ രണ്ടിലും തോറ്റ് ഇന്ത്യ അഞ്ചാമതും. 

സെമി പ്രതീക്ഷകള്‍ ഇന്ത്യയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനി ജയം പിടിക്കണം എങ്കില്‍ മറ്റ് ടീമുകളുടെ മത്സര ഫലം കൂടി ഇന്ത്യക്ക് അനുകൂലമാവണം. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകളെയാണ് ഇന്ത്യ ഇനി നേരിടുന്നത്. ഇവര്‍ക്കെതിരെ കൂറ്റന്‍ ജയം പിടിച്ച് നെറ്റ് റണ്‍റേറ്റും ഇന്ത്യക്ക് ഉയര്‍ത്തണം. 

ടീം സെറ്റാവാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അഫ്ഗാനിസ്ഥാന് എതിരെ അശ്വിനെ ഇറക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ആദ്യ രണ്ട് കളിയിലും അശ്വിനെ മാറ്റി നിര്‍ത്തി. പകരം എത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു ഘട്ടത്തിലും മികവ് കാണിക്കാനായില്ല. 

ആദ്യ രണ്ട് കളിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോയ ഹര്‍ദിക് പാണ്ഡ്യയെ അഫ്ഗാനിസ്ഥാന് എതിരായ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് സൂര്യകുമാര്‍ യാദവ് മുക്തനായി എത്തിയാല്‍ ഇഷാന്‍ കിഷനും സൂര്യകുമാറും മധ്യനിരയില്‍ ഇടംപിടിക്കാനാണ് സാധ്യത. 

സ്‌കോട്ട്‌ലാന്‍ഡിനും നമീബിയക്കും എതിരെയാണ് അഫ്ഗാന്‍ ജയം പിടിച്ചത്. പാകിസ്ഥാനോട് തോറ്റെങ്കിലും അവരെ ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിലാക്കാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു. ആസിഫ് അലിയുടെ ഒരോവറിലെ നാല് സിക്‌സ് വന്നതാണ് അവിടെ അഫ്ഗാന്റെ കൈകളില്‍ നിന്ന് കാര്യങ്ങള്‍ അകറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com