ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ 'ഖിച്ചടി'; ധോനിയും കോഹ്‌ലിയും രവി ശാസ്ത്രിയും തമ്മില്‍ ഭിന്നതയെന്ന് മുന്‍ താരം

'കോഹ്‌ലിയും ധോനിയും രവി ശാസ്ത്രിയും ഒരുമിച്ചിരിക്കണം. ഇപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്'

ദുബായ്: ഇന്ത്യന്‍ ഡ്രസ്സിങ് റൂമിനുള്ളിലെ അസ്വസ്ഥതകളിലേക്ക് വിരല്‍ ചൂണ്ടി ഇംഗ്ലണ്ട് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. കോഹ് ലി, രവി ശാസ്ത്രി, ധോനി എന്നിവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പോണ്ടി പനേസര്‍ പറയുന്നു. 

ഇന്ത്യക്ക് ഇനിയും സെമിയിലേക്ക് യോഗ്യത നേടാം. എന്നാല്‍ അതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിന് വേണ്ടി കോഹ്‌ലിയും ധോനിയും രവി ശാസ്ത്രിയും ഒരുമിച്ചിരിക്കണം. ഇപ്പോള്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട്.  മഹാനായ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോഹ് ലിയെ ക്രിക്കറ്റ് ലോകം ഓര്‍ക്കും. എന്നാല്‍ കോഹ് ലി എന്ന ക്യാപ്റ്റന് നേര്‍ക്ക് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കും. കാരണം ടീം പ്രയാസപ്പെടുമ്പോള്‍ ഒന്നും ചെയ്യാന്‍ കോഹ് ലിക്ക് കഴിയുന്നില്ല, മോണ്ടി പനേസര്‍ പറഞ്ഞു. ഒരുപാട് അഭിപ്രായങ്ങള്‍ ഉയരുന്നു എന്നത് ചൂണ്ടി ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ ഇപ്പോഴത്തെ സാഹചര്യത്തെ സൗത്ത് ഇന്ത്യന്‍ വിഭവമായ ഖിച്ചടിയോടാണ് പനേസര്‍ താരതമ്യപ്പെടുത്തുന്നത്. 

നല്ല ഇലവന്‍ അല്ല കോഹ്‌ലിയുടെ കയ്യിലുള്ളത്‌

ഇനി വരുന്ന എല്ലാ മത്സരങ്ങളും വലിയ മാര്‍ജിനില്‍ ഇന്ത്യക്ക് ജയിക്കണം. എങ്കിലേ റണ്‍റേറ്റ് ഉയരുകയുള്ളു. ടൂര്‍ണമെന്റില്‍ ടോസ് നിര്‍ണായകമാവുന്നു. ടോസ് ജയിക്കുന്ന ടീമിന് ആധിപത്യം ലഭിക്കുന്നു. ഇന്ത്യയാണ് ടോസ് ജയിച്ചിരുന്നത് എങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായാനെ. മികച്ച ഇലവന്‍ അല്ല ഇപ്പോള്‍ കോഹ് ലിക്കുള്ളത്. കോഹ് ലിയുടെ ആത്മവിശ്വാസത്തില്‍ കുറവുണ്ട് എന്നും ഇംഗ്ലണ്ട് സ്പിന്നര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ഒരു കൂട്ടര്‍ കോഹ്‌ലിക്ക് എതിരാണെന്ന് അക്തര്‍

ഇന്ത്യന്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന പ്രതികരണവുമായി പാക് മുന്‍ പേസര്‍ ശുഐബ് മാലിക്കും എത്തിയിരുന്നു. ഇന്ത്യന്‍ ടീമിലെ ഒരു വിഭാഗം കോഹ് ലിക്കും അനുകൂലവും മറ്റുള്ളവര്‍ കോഹ് ലിക്ക് എതിരുമാണെന്നാണ് അക്തര്‍ ആരോപിച്ചത്. ഇതിലേക്ക് ചൂണ്ടുന്ന പ്രതികരണമാണ് ഇപ്പോള്‍ മോണ്ടി പനേസറില്‍ നിന്നും വന്നത്.  

അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നീ ടീമുകളാണ് ഇന്ത്യക്ക് മുന്‍പില്‍ ഇനി എത്തുന്നത്. ഇവര്‍ക്കെതിരെ വമ്പന്‍ ജയം നേടുന്നതിന് ഒപ്പം മറ്റ് ടീമുകളുടെ മത്സര ഫലം കൂടി ഇന്ത്യക്ക് നോക്കണം. ഇവിടെ ഇന്ത്യയുടെ സാധ്യതകള്‍ വിരളമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com