'ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നത്, ഒരു ഒഴികഴിവും പറയാന്‍ പാടില്ല'; ബബിള്‍ ജീവിതത്തെ പഴിച്ച ബൂമ്രയെ തള്ളി ഗാവസ്‌കര്‍

ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ മറ്റെല്ലാം പിന്നിലേക്ക് മാറി നില്‍ക്കണം എന്ന് ഗാവസ്‌കര്‍ പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ബയോ ബബിളിലെ ജീവിതത്തിലേക്ക് ചൂണ്ടിയ ബൂമ്രയെ തള്ളി മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ മറ്റെല്ലാം പിന്നിലേക്ക് മാറി നില്‍ക്കണം എന്ന് ഗാവസ്‌കര്‍ പറഞ്ഞു. 

രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് വലിയ ബഹുമതിയും ത്തരവാദിത്വവുമാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഈ ഇന്ത്യന്‍ ക്യാപ്പിനായി കാത്തിരിക്കുന്നു. ബബിളില്‍ കഴിയുന്നതിന്റെ ക്ഷീണം ഇവിടെയുണ്ടെന്ന് ആരും പറയരുത്. ഒരു ഒഴികഴിവും പാടില്ല. നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് നല്‍കേണ്ടത്. അത്രയും ലളിതമാണ് ഈ വിഷയം, ഗാവസ്‌കര്‍ പറഞ്ഞു. 

കളിയില്‍ തോല്‍വിയും ജയവുമുണ്ടാവും. നമ്മുടെ ടീം എന്നും ജയിക്കും എന്ന് ഒരു ആരാധകനും ചിന്തിക്കില്ല. എന്നാല്‍ ലോകകപ്പ് പോലെ ടൂര്‍ണമെന്റിലാണ് അവര്‍ക്ക് കാലിടറുന്നത്. അവിടെ ഈ ഒഴികഴിവുകളൊന്നും പറയാതെ എന്താണോ അവര്‍ ചെയ്യേണ്ടത് അത് ചെയ്യുകയാണ് വേണ്ടത്, ഗാവസ്‌കര്‍ പറഞ്ഞു. 

ഒരു ഇടവേള ലഭിക്കേണ്ടതുണ്ട്‌

ഒരു ഇടവേള ലഭിക്കേണ്ടതുണ്ട്. എന്നാല്‍ നമ്മള്‍ ജീവിക്കുന്ന ഈ സമയത്തിന്റെ അവസ്ഥ ഇതാണ്. ഒരു മഹാമാരിയാണ് ഇത്. നമ്മള്‍ കഴിയുന്നത് ബബിളിലും. അതിനോട് ഇണങ്ങാന്‍ നമ്മള്‍ ശ്രമിക്കും. എന്നാല്‍ ബബിളില്‍ കഴിയുന്നതിന്റെ മാനസിക പ്രയാസങ്ങള്‍ കടന്നു വരും. ചെയ്തുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് വീണ്ടും വീണ്ടും ംനമ്മള്‍ ചെയ്യേണ്ടി വരിക, ബൂമ്ര പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com