ഹെറ്റ്മയറിന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി, വിന്‍ഡിസ് പുറത്ത്, ലങ്കയ്ക്ക് 20 റണ്‍സ് ജയം

ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണ് നിലവിലെ ചാമ്പ്യന്മാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ഹെറ്റ്മയറിന്റെ തനിച്ചുള്ള പൊരുതല്‍ ഫലം കണ്ടില്ല. ശ്രീലങ്കക്കെതിരെ 20 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണ് നിലവിലെ ചാമ്പ്യന്മാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ചരിത അസലങ്കയാണ് കളിയിലെ താരം. 

190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡിസിന് ക്രിസ് ഗെയ്‌ലിനെയാണ് ആദ്യം നഷ്ടമായത്. ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഫോമിലേക്ക് എത്താന്‍ സാധിക്കാതിരുന്ന ഗെയ്ല്‍ ഒരു റണ്‍സിന് മടങ്ങി. പിന്നാലെ ലെവിസും മടങ്ങിയതോടെ വിന്‍ഡിസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ് എന്ന നിലയിലേക്ക് വീണു. പിന്നെയങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ശ്രീലങ്ക വിക്കറ്റ് വീഴ്ത്തി. 

ടോസ് നേടിയിട്ടും വിന്‍ഡിസ് തോറ്റു

എന്നാല്‍ നിക്കോളാസ് പൂരനും ഹെറ്റ്മയറും വിന്‍ഡിസിന് പ്രതീക്ഷ നല്‍കി. പൂരന്‍ 34 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും പറത്തിയാണ് 46 റണ്‍സ് നേടിയത്. ഹെറ്റ്മയര്‍ 54 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്‌സും പറത്തി 81 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. 

നേരത്തെ ടോസ് നേടിയ വിന്‍ഡിസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലങ്കയ്ക്ക് വേണ്ടി രണ്ട് കളിക്കാര്‍ അര്‍ധ ശതകം കണ്ടെത്തി. നിസങ്ക 41 പന്തില്‍ 51 റണ്‍സ് നേടി. ചരിത അസലങ്ക 41 പന്തില്‍ 68 റണ്‍സും. എട്ട് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് അസലങ്ക 68 റണ്‍സ് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com